ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായരുന്ന കോൺഗ്രസ് നേതാവ് ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിൽ അന്തരിച്ചു. നീലേശ്വരം കരുവാച്ചേരിയിലെ പരേതനായ നാരായണൻ – ശാരദ ദമ്പതികളുടെ മകനും , ദളിത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടും , കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് ജനറൽ സിക്രട്ടറിയുമായ അലാമിപ്പള്ളി കല്ലഞ്ചിറയിലെ ബാബുവാണ് 56, ഇന്ന് പുലർച്ചെ മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ബാബു മെയ് 28 വ്യാഴാഴ്ചയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് വീണത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പരിയാരം മെഡിക്കൽ കോളേജിലും, പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും , പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളായതിനെത്തുടർന്നാണ് നഇനന്ൻന് പുലർച്ചെ അന്ത്യമുണ്ടായത്. കരുവാച്ചേരി സ്വദേശിയായ ഇദ്ദേഹം കല്ലഞ്ചിറയിലെ ഭാര്യാഗൃഹത്തിലായിരുന്നു താമസം. ഭാര്യ: ബിന്ദു, മക്കൾ: അതുല്യ, അജ്ഞന (ഇരുവരും വിദ്യാർത്ഥിനികൾ).