ഇസ്മയിൽ മാനസിക രോഗിയല്ല

കാഞ്ഞങ്ങാട്: വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി  ജീവിതമവസാനിപ്പിച്ച യുവ ഭർതൃമതി റഫിയാത്തിന്റെ  ഭർത്താവ് മുക്കൂട് സ്വദേശി ഇസ്മായിൽ, മാനസികരോഗിയൊന്നുമല്ലെന്ന് റഫിയാത്തിന്റെ പിതാവ്  എൻ.കെ. റഫീഖ് ലേറ്റസ്റ്റിനോട് പറഞ്ഞു. ഇസ്മായിലിന് ഒരു മാനസികവുമില്ല. രാവിലെ 11 മണിവരെ വീട്ടിൽ കിടന്നുറങ്ങാൻ ഉറക്ക ഗുളിക കഴിക്കുന്നത് മാനസിക രോഗമാണോയെന്ന് റഫീഖ് ചോദിച്ചു. ഉറക്കഗുളികയ്ക്കുള്ള ഡോക്ടറുടെ ചീട്ട് സ്വയം പോലീസിൽ ഹാജരാക്കി താൻ മാനസിക രോഗിയാണെന്ന് സ്വയം  ചമയുകയാണ് ഇസ്മായിലെന്ന്  റഫീഖ് ആരോപിച്ചു.

കല്ല്യാണം കഴിച്ചതു മുതൽ നിസ്സാര പ്രശ്നങ്ങളുണ്ടാക്കി അയാൾ മകളെ മർദ്ദിക്കുമായിരുന്നു. ഒരു പണിക്കും പോകാതെ വീട്ടിൽ തന്നെ കിടന്നുറങ്ങാറുള്ള ഇസ്മായിലിനെ ജോലിക്ക് പോകാത്തതിന് അയാളുടെ ഉമ്മ ശകാരിക്കുമ്പോഴെല്ലാം ഇസ്മായിൽ  സ്വന്തം ഉമ്മയോടുള്ള  അരിശം തീർക്കുന്നത്  റഫിയാത്തിനെ മർദ്ദിച്ചു കൊണ്ടാണെന്ന്  യുവതിയുടെ രക്ഷിതാക്കൾ ആരോപിച്ചു. തൽസമയം, ഇസ്മായിലിന്റെ മാതാവും സഹോദരിമാരും വളരെ നല്ല നിലയിലാണ് മകളോട് പെരുമാറിയിരുന്നതെന്നും ഭർതൃമാതാവിനെയും  സഹോദരി റഷീദയെക്കുറിച്ചും റഫിയാത്ത്  ഇന്നോളം ചെറിയ  ഒരു പരാതി പോലും ഉന്നയിച്ചിട്ടില്ലെന്നും മാതാവ് ഫാത്തിമ പറഞ്ഞു.

ഇസ്മായിലിന്റെ മാതാവ് മൈമൂന മകളുമായി നല്ല സ്നേഹത്തിലായിരുന്നു. പെങ്ങൾ റഷീദ വിദ്യാസമ്പന്നയാണ്. 2020 മാർച്ച് 6- ന് ഭർതൃവീട്ടിൽ ഇസ്മായിൽ റഫിയാത്തിനെ  ക്രൂരമായി തല്ലി. മർദ്ദനത്തിൽ മനസ്സു മടുത്താണ് റഫിയാത്ത് ചിത്താരിയിലെ  വീട്ടിലേക്ക് മടങ്ങിയത്. യുവതിയുടെ വസ്ത്രങ്ങളും മറ്റും ഇപ്പോഴും ഭർതൃഗൃഹത്തിലാണ്. മകൾ ഭർതൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന മാർച്ച് 20 ന് ശേഷം മരണം വരെയും, ശേഷവും ഒരു ദിവസം പോലും ഇസ്മായിൽ ഭാര്യയെ കാണാൻ എത്തിയിരുന്നില്ല മുക്കൂട് പ്രദേശത്തുള്ള പരിചയക്കാരൻ ഹമീദിന്റെ ഓട്ടോ പിടിച്ച് തനിച്ചാണ് റഫിയാത്ത് ചിത്താരിയിലെ വീട്ടിലെത്തിയത്.

LatestDaily

Read Previous

ഡിസിസി മൗനത്തിൽ, കെപിസിസി ഉറക്കത്തിൽ

Read Next

വിദ്യാർത്ഥിനിയുടെ മരണം പോലീസ് കേസെടുത്തു