റഫിയാത്തിന്റെ മൃതദേഹം കാണാൻ ഭർത്താവ് വന്നില്ല

കാഞ്ഞങ്ങാട്:  ആത്മഹത്യ ചെയ്ത യുവ ഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്തിന്റെ മൃതദേഹം ഒരു നോക്ക് കാണാൻ പോലും ഭർത്താവ് ഇസ്മയിൽ വീട്ടിലെത്തിയിരുന്നില്ല. പരിയാരം  മെഡിക്കൽ കോളേജിലാണ്  മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തത്. മൃതദേഹം സൗത്ത് ചിത്താരി  കെ എസ് ഇ ബി  ഓഫീസിന് പിന്നിലുള്ള  കൊവ്വൽ ക്വാർട്ടേഴ്സിലെത്തിച്ചപ്പോൾ, നാനാജാതി മതസ്ഥർ പെൺകുട്ടിയുടെ മൃതദേഹം അവസാനമായി  ഒരു നോക്ക് കാണാൻ വീട്ടിലെത്തിയിരുന്നുവെങ്കിലും, ഏകമകളുടെ ഭർത്താവ് എത്താതിരുന്നത് യുവതിയുടെ കുടുംബത്തെ കുറച്ചൊന്നുമല്ല സങ്കടത്തിലാഴ്ത്തിയത്. റഫിയാത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം 2015 മുതലുള്ള കൂട്ടുകാരി ചിത്താരി പൊയ്യക്കരയിലെ ആതിര മരണശേഷം നാട്ടിലെത്തിയിട്ടും, ഇന്നുവരെ കൂട്ടുകാരിയുടെ മാതാപിതാക്കളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും  വീട്ടിലെത്താതിരുന്നതും കുടുംബത്തിന്റെ  സങ്കടം ഇരട്ടിപ്പിച്ചു. മകളുടെ ആൺകൂട്ടുകാരെക്കുറിച്ച് ആതിരയ്ക്ക് എല്ലാമറിയുമെന്ന് റഫിയാത്തിന്റെ മാതാവ് ഫാത്തിമ പറഞ്ഞു.

Read Previous

റഫിയാത്ത് ജീവനൊടുക്കിയത് മർദ്ദനം സഹിക്കവയ്യാതെ

Read Next

മെട്രോ മുഹമ്മദ് ഹാജിയെ അമേരിക്കയിൽ കൊണ്ടുപോകും