കാഞ്ഞങ്ങാട് : കോട്ടച്ചേരി പഴയ മത്സ്യ മാർക്കറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടിനു തീപിടിച്ച് തൊട്ടടുത്ത ട്രാൻസ്ഫോർമറിലേക്ക് പടർന്ന് കറുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം ഉടൻ ഹോസ്ദുർഗ്ഗ് ഫയർ സ്റ്റേഷൻ ഓഫിസർ പി.വി പവിത്രന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയെത്തി തീയണച്ചു.
സമീപത്ത് സൂക്ഷിച്ചിരുന്ന മീൻബോക്സുകൾ കത്തിയതാണ് പുക ഉയരാൻ കാരണം. ഗ്രേയിഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.സതീഷ് , ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ കെ.പി നസീർ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ പി.ജി ജീവൻ,പി.ആർ. അനന്തു, ഹോംഗാർഡ് കെ.കെ സന്തോഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്.