മദ്രസ വിദ്യാർത്ഥിനിയെ മർദ്ദിച്ച മതാധ്യാപകനെതിരെ കേസ്സ്

ആദൂർ : മദ്രസ്സ വിദ്യാർത്ഥിനിയെ മർദ്ദിച്ച മദ്രസാധ്യാപകനെതിരെ ആദൂർ പോലീസ് ബാലനീതി വകുപ്പ് ചുമത്തി കേസെടുത്തു. ആദൂർ സ്റ്റേഷൻ പരിധിയിൽ  മുതലപ്പാറ അൻസാറുൽ ഇസ്്ലാം മദ്രസയിൽ മതപഠനത്തിനെത്തിയ 9 വയസ്സുകാരിയെയാണ് മദ്രസ അധ്യാപകൻ മർദ്ദിച്ചത്. ഫെബ്രുവരി 27-ന് മദ്രസ്സയിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിനിയെ മദ്രസാധ്യാപകനായ ഷക്കീർ ഉസ്താദാണ് ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തെത്തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം രക്ഷിതാക്കളറിയുന്നത്. മദ്രസ വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് മദ്രസ്സാധ്യാപകനെതിരെ ആദൂർ പോലീസ് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തത്. കർണ്ണാടക വിരാജ്പേട്ട സ്വദേശിയാണ് ഷക്കീർ മൗലവി, മദ്രസ വിദ്യാർത്ഥിനിയെ മർദ്ദിച്ചതിൽ പ്രകോപിതരായി ഒരു സംഘമാളുകൾ മുതലപ്പാറ അൻസാറുൽ ഇസ്്ലാം മദ്രസയിലെ അധ്യാപകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആദൂർ പോലീസ് മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മദ്രസാധ്യാപകരായ മുഹമ്മദ് ഷാഹുൽ ഹമീദ് ദാരിമി 36, വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിലെ പ്രതി ഷക്കീർ മൗലവി, 27, മദ്രസ്സയിലെ മറ്റൊരധ്യാപകനായ എം.ഏ. അഹമ്മദ്കുഞ്ഞി 52, എന്നിവരെയാണ് 27-ന് രാത്രി അഞ്ചംഗ സംഘം മദ്രസ്സയിലെത്തി മർദ്ദിച്ചത്. പ്രസ്തുത സംഭവത്തിൽ മുഹമ്മദ് ഷാഹുൽ ഹമീദ് ദാരിമിയുടെ പരാതിയിൽ  ഷെരീഫ്, ജാഫർ, അയൂബ്, റാഷിദ് എന്നിവർക്കെതിരെയാണ് ആദൂർ പോലീസ് കേസെടുത്തത്.

Read Previous

കാടകത്തും കാമുകൻ വിന്ധ്യയെ തേടിയെത്തി

Read Next

പാലക്കുന്ന് ഭരണി ആയിരത്തിരി 3-ന്