കാടകത്തും കാമുകൻ വിന്ധ്യയെ തേടിയെത്തി

കാഞ്ഞങ്ങാട്: മയക്കുമരുന്ന് നൽകി കാമുകൻ  വിനീത് കൊട്ട്യൻ   അടിമയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ നക്ഷത്ര ഹോട്ടൽ  അക്കൗണ്ടൻഡ്  മുപ്പതുകാരി ഭർതൃമതി വിന്ധ്യയെ കാസർകോട്  കാടകത്തെ സ്വന്തം വീട്ടിലെത്തിയും കാമുകൻ  ഒപ്പം കൊണ്ടുപോയത് തവണകൾ. ചീമേനി നിടുമ്പ സ്വദേശിയായ വിനീത് കൊട്ട്യൻ കപ്പലോട്ടക്കാരനായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഈ മുപ്പത്തിയഞ്ചുകാരൻ ഉദുമ മുല്ലച്ചേരിയിലാണ് വിവാഹം കഴിച്ചത്. ഭാര്യ ജ്യോതിക്ക് വിനീതിൽ ഒരു കുട്ടിയുണ്ട്.

പതിവായി കഞ്ചാവ്  ഉപയോഗിക്കാറുള്ള വിനീത്  ഒരു നിസ്സാൻ കാറിലാണ് പലപ്പോഴായി കാറഡുക്ക ഹൈസ്കൂൾ റോഡരികിലുള്ള കുടുംബ വീട്ടിൽ  വിന്ധ്യയെ തേടിയെത്തിയിരുന്നത്. 2021–ലെ ലോക്ഡൗൺ  കാലത്ത്  വാഹനങ്ങൾക്ക്  പോലീസ്  കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന കാലഘട്ടത്തിൽപ്പോലും ,  വിനീത്  കൊട്ട്യൻ ചീമേനി നിടുമ്പയിലെ സ്വന്തം വീട്ടിൽ നിന്ന്  നിസ്സാൻ  കാറിൽ കാസർകോട് കാറഡുക്കയിലുള്ള കാമുകിയെ തേടി എത്തിയിരുന്നുവെന്ന് അറിയുമ്പോൾ, നാട്ടുകാർ പലരും അതിശയം കൊള്ളുകയാണ്. ഈ നേരത്തെല്ലാം വിന്ധ്യയുടെ ഏകമകൻ ആറുവയസ്സുള്ള  മാനസ് സ്വന്തം “അമ്മ എവിടെയെന്ന്” അച്ഛനോട് ചോദിച്ച് സങ്കടപ്പെടുമായിരുന്നു.

Read Previous

മടിക്കൈയിൽ സഖാവിന്റെ അനുശോചനത്തിന് മുമ്പ് യാദവസഭയുടെ അനുശോചനം സിപിഎം ജില്ലാ കമ്മിറ്റി കണ്ണുരുട്ടി

Read Next

മദ്രസ വിദ്യാർത്ഥിനിയെ മർദ്ദിച്ച മതാധ്യാപകനെതിരെ കേസ്സ്