ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: തൈക്കടപ്പുറം അഴീത്തലയിൽ പോക്സോ കേസ്സ് പ്രതിയുടെ വീടിന് തീയിട്ട 3 പേർക്കെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തു. ഫെബ്രുവരി 24 ന് വൈകുന്നേരം 4 മണിക്കാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക ചൂഷണത്തിനിരയാക്കിയ തൈക്കടപ്പുറം അഴിത്തലയിലെ മോഹനന്റെ വീടിനാണ് 2, ആക്രമികൾ തീയിട്ടത്.
വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിനിരയാക്കിയ മോഹനനെതിരെ നീലേശ്വരം പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ്സിൽ പ്രതിയായതിനെത്തുടർന്ന് നാട്ടിൽ നിന്നും മുങ്ങിയ മോഹനനെ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് നീലേശ്വരം പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്.
ഒളിവിൽപ്പോയ മോഹനൻ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ നിന്നും മുങ്ങി തമിഴ്നാട് കന്യാകുമാരിയിലെത്തിയ ഇദ്ദേഹം ട്രെയിനിൽ തിരികെ വരുന്നതിനിടെയാണ് പിടിയിലായത്. മോഹനൻ റിമാന്റിലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടിന് ഒരു സംഘമാൾക്കാർ തീയിട്ടത്.
തീപ്പിടുത്തത്തിൽ വിലപ്പെട്ട രേഖകൾ, ഗൃഹോപകരണങ്ങൾ, ഏസി, കട്ടിലുകൾ മുതലായവ കത്തി നശിച്ചു. വീട്ടിൽ ആളില്ലാത്ത സമയം നോക്കി ജനൽ ഗ്ലാസ്സുകൾ തകർത്താണ് വീട്ടിനുള്ളിൽ തീയിട്ടത്. മോഹനന്റെ ഭാര്യ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ അഴീത്തലയിലെ ബാബുവിന്റെ മകൻ സമീഷ് ബാബു, കൃഷ്ണന്റെ മകൻ അജേഷ്, ഷൺമുഖൻ എന്നിവർ ചേർന്ന് തീയിട്ടതായി സംശയിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. പ്രതികൾക്കായി നീലേശ്വരം പോലീസ് തെരച്ചിലാരംഭിച്ചു.