കാഞ്ഞങ്ങാട്: മാവുങ്കാൽ രാംനഗർ സ്ക്കൂളിൽ വിദ്യാർത്ഥികളിൽ നിന്നും നിർബ്ബന്ധിത പണപ്പിരിവെന്ന് രക്ഷിതാക്കളുടെ പരാതി. രാംനഗർ ഹൈസ്ക്കൂളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നാണ് 300 രൂപ വീതം പിരിച്ചെടുക്കുന്നത്.
സ്കൂളിൽ അധ്യാപക ക്ഷാമമുള്ളതിനാൽ താൽക്കാലികാധ്യാപകരെ നിയമിച്ച് അവർക്ക് ശമ്പളം കൊടുക്കാനാണ് പണപ്പിരിവെന്നാണ് സ്ക്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. താൽക്കാലികാധ്യാപകർക്ക് ശമ്പളം കൊടുക്കാൻ സ്ക്കൂളിൽ ഫണ്ടില്ലെന്നാണ് വിശദീകരണം.
300 രൂപ കൊടുക്കാത്ത വിദ്യാർത്ഥികളെ അധ്യാപകർ ഭീഷണിപ്പെടുത്തുന്നതായും രക്ഷിതാക്കൾ പരാതിപ്പെട്ടു. കൊടുക്കുന്ന തുകയ്ക്ക് രസീതി നൽകുന്നില്ലെന്നും ആരോപണമുണ്ട്.