ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യുഏഇ യാത്രികർ നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം
കാഞ്ഞങ്ങാട്: അബൂദാബിയിലേക്കുള്ള യാത്രക്കാർക്കും ഇനി വിമാനത്താവളങ്ങളിൽ കോവിഡ് റാപ്പിഡ് പരിശോധന വേണ്ട. യുഏഇയിലെ മറ്റ് എമിറേറ്റുകളിലേക്കുള്ള റാപ്പിഡ് പരിശോധന നേരത്തെ ഒഴിവാക്കിയിരുന്നു. 48 മണിക്കൂറിനിടെയുള്ള ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലമുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യുഏഇയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനാവും.
യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയ റാപ്പിഡ് പരിശോധനയാണ് ഇപ്പോൾ ഒഴിവാക്കിയത്. ഇതോടെ യുഏഇ യാത്രക്കാർ ഇനി നാല് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തിയാൽ മതിയെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ പരിശോധനയുള്ളതിനാൽ ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതൽ യുഏഇ യാത്രികർ ആറ് മണിക്കൂർ മുമ്പ് എത്താൻ നിർദ്ദേശമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്.