ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്ത അക്കൗണ്ടന്റ് വിന്ധ്യയുടെ 30, സമ്പാദ്യം 5 ലക്ഷം രൂപ പോയ വഴിയില്ല. കെഎസ്എഫ്ഇയിൽ ചിട്ടി വിളിച്ച് ലഭിച്ച 3 ലക്ഷം രൂപയും രാജ് റസിഡൻസി ഹോട്ടലിൽ ജോലി ചെയ്തു കിട്ടിയ ശമ്പളത്തിൽ മിച്ചം വെച്ചു സമ്പാദിച്ച രണ്ടു ലക്ഷം രൂപയുമടക്കം 5 ലക്ഷം രൂപ യുവതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലുമുണ്ടായിരുന്നു. കർണ്ണാടക ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലും മറ്റു രണ്ട് ബാങ്കുകളിലുമായി മൂന്ന് അക്കൗണ്ടുകളും മൂന്ന് എടിഎം കാർഡുകളും വിന്ധ്യയ്ക്കുണ്ട്.
ഈ അക്കൗണ്ടുകളിൽ നിന്നെല്ലാം യുവതി ഇഷ്ടാനുസരണം പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാജ് ഹോട്ടൽ ജോലിയിലിണ്ടാകുമ്പോൾ തന്നെ ഒരു ദിവസം മദ്യപിച്ചാണ് വിന്ധ്യ അരയിലുള്ള ഭർതൃഗൃഹത്തിലെത്തിയത്. അന്ന് ഭർത്താവ് ചോദ്യം ചെയ്തപ്പോൾ യുവതി രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തിരിച്ചെത്താതിൽ ഭർത്താവ് ഉണ്ണികൃഷ്ണൻ രാത്രി ഏറെ വൈകി ഹൊസ്ദുർഗ് പോലീസിലെത്തി പരാതി ബോധിപ്പിച്ചു. പോലീസ് വിന്ധ്യയുടെ സെൽഫോണിലേക്ക് വിളിച്ചപ്പോൾ, താൻ അരയി ഏരത്ത് മുണ്ട്യ ദേവാലയത്തിന് പിറകിലുള്ള കാട്ടിൽ ഇരിക്കുകയാണെന്ന് യുവതി പറഞ്ഞു. പോലീസ് ഈ കാട്ടിലെത്തിയാണ് ആ രാത്രി വിന്ധ്യയെ മോചിപ്പിച്ച് വീട്ടിലെത്തിച്ചത്.