ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽ ക്ഷേത്രത്തിന്റെ ഒാടിളക്കി അകത്തു കടന്ന മോഷ്ടാക്കൾ വിഗ്രഹത്തിലണിഞ്ഞിരുന്ന വെള്ളിക്കിരീടം കവർന്നു. പള്ളിക്കര സെന്റ് ആൻസ് യു.പി.സ്ക്കൂളിന് എതിർവശത്തെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 120 ഗ്രാം തൂക്കമുള്ള വെള്ളിക്കിരീടം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് മേൽശാന്തി ക്ഷേത്രഭരണസമിതിയെ വിവരമറിയിച്ചു.
നീലേശ്വരം എസ്.ഐ , ഇ.ജയചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. 20000 രൂപ വിലമതിക്കുന്ന വെള്ളിക്കിരീടമാണ് വിഗ്രഹത്തിൽ നിന്നും കവർന്നത്. നീലേശ്വരം റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്തായി ഏതാനും ദൂരെമാത്രമാ ക്ഷേത്രം. ക്ഷേത്ര ഭണ്ഡാരങ്ങൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ക്ഷേത്രം ഭാരവാഹിയുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.