ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് കാടകം തെക്കേക്കരയിലുള്ള സ്വന്തം വീട്ടുമുറിയിൽ ഇക്കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുപ്പതുകാരി വിന്ധ്യ കാഞ്ഞങ്ങാട്ടെ ചതുർ നക്ഷത്ര ഹോട്ടൽ രാജ് റസിഡൻസിയിൽ അക്കൗണ്ടന്റാണ്. രാജ് റസിഡൻസി ഹോട്ടൽ ആരംഭിച്ചതു മുതൽ അക്കൗണ്ടന്റ് തസ്തികയിൽ നല്ല നിലയിൽ ജോലി ചെയ്തു വരുന്ന വിന്ധ്യയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കെഎസ്ഇബിയിൽ കരാർ തൊഴിലാളിയാണ്. സ്വന്തം വീട് അജാനൂരിലെ അടോട്ട് വനദുർഗ്ഗ ക്ഷേത്ര പരിസരത്താണ്.
വിന്ധ്യയ്ക്ക് ഏഴു വയസ്സുള്ള മകനുണ്ട്. പേര് മാനസ്. ഭർത്താവ് ഉണ്ണിയോടൊപ്പം അരയി എൽപി സ്കൂളിനടുത്ത് ഉണ്ണി പണിത സ്വന്തം വീട്ടിലാണ് വിന്ധ്യയും ഭർത്താവും കുട്ടിയും താമസിച്ചു വരുന്നത്. കഴിഞ്ഞ പത്തുമാസക്കാലമായി വിന്ധ്യയിൽ കാണപ്പെട്ട ഭാവമാറ്റങ്ങളെ തുടർന്ന് ഭർത്താവ് ഉണ്ണി ഭാര്യയെ ചോദ്യം ചെയ്തപ്പോഴെല്ലാം, യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഫിബ്രവരി 22-ന് ചൊവ്വാഴ്ചയാണ് കാടകത്തുള്ള വീട്ടുമുറിയിൽ വിന്ധ്യ കെട്ടിത്തൂങ്ങി മരിച്ചത്.
ഏഴു വയസ്സുള്ള മകൻ മാനസ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മുറിയിൽ നിന്ന് അമ്മ കൈകാലിട്ടടിക്കുന്ന ശബ്ദം കേട്ടതായി മകൻ പറയുന്നു. പെരുമാറ്റ ദൂഷ്യങ്ങളെ തുടർന്ന് വിന്ധ്യ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് യുവതിയെ നേരത്തെതന്നെ ജോലിയിൽ നിന്ന് ഒഴിവാക്കിയെന്ന് രാജ് റസിഡൻസി ഹോട്ടൽ വൃത്തങ്ങൾ വെളിപ്പെടുത്തി. വിന്ധ്യ മയക്കുമരുന്നിന് അടിമയായതായി സംശയിക്കുന്നു. ഏതോ ഒരു യുവാവ് ഈ യുവതിയെ പിന്തുടർന്ന് മയക്കു മരുന്ന് നൽകി കീഴ്പ്പെടുത്തിയതായി സംശയിക്കുന്നുണ്ട്.
വിന്ധ്യയുടെ വാനിറ്റി ബാഗിൽ നിന്ന് സിഗർലൈറ്റുകൾ കണ്ടുകിട്ടിയിട്ടുണ്ട്. ഒപ്പം കുപ്പിച്ചില്ലുപോലുള്ള സാധനവും കണ്ടുകിട്ടിയിട്ടുണ്ട്. ഇത് എംഡിഎംഏ മയക്കുമരുന്നാണെന്ന് കരുതുന്നു. വിന്ധ്യയുടെ ആത്മഹത്യയിൽ ദുരൂഹത നിറഞ്ഞു നിൽക്കുന്നു. അന്വേഷണം ചെറുവത്തൂർ ക്ലായിക്കോട് സ്വദേശിയായ യുവാവിൽ എത്തിച്ചേരാനിടയുണ്ട്.