മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്സോ

ചന്തേരര: പ്രായപൂർത്തിയാകാത്ത  മകളെ ലൈംഗീക പീഡനത്തിനിരയാക്കാൻ ശ്രമിച്ചുവെന്ന  പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ക്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പ്ലസ്ടു വിദ്യാർത്ഥിനി രണ്ട് വർഷം മുമ്പ് പിതാവ് തനിക്കെതിരെ നടത്തിയ ലൈംഗീകാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പെൺകുട്ടി പത്താം തരത്തിൽ പഠിക്കുമ്പോഴാണ് സംഭവം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്  സ്ക്കൂൾ അധികൃതർ  വിവരം ചൈൽഡ് ലൈനിൽ  അറിയിക്കുകയായിരുന്നു.

Read Previous

കൊടക്കാട് യുവാവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു

Read Next

കാടകത്ത് ആത്മഹത്യ ചെയ്തത് കാഞ്ഞങ്ങാട്ടെ രാജ് റസിഡൻസി ഹോട്ടൽ ജീവനക്കാരി