ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: യുവ ഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്തിനെ 23, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന്റെ മുന്നിൽ തെളിവുകൾ ധാരാളം. അന്യപുരുഷന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും, കാൽലക്ഷം രൂപയുടെ സെൽഫോൺ യുവതിക്ക് സമ്മാനിക്കുകയും, നിരന്തരം ഫോണിൽ യുവതിയെ ബന്ധപ്പെടുകയും ചെയ്ത പ്രവാസി യുവാവ്, കാഞ്ഞങ്ങാട്ടെ ജംഷീർ യുവതിയുടെ കൂട്ടുകാരി ആതിരയുമായി വാട്ട്സാപ്പിൽ നടത്തിയ മർമ്മ പ്രധാനമായ ചാറ്റിംഗ് തെളിവുകൾ മാത്രം മതി ഈ കേസ്സിൽ പ്രേരണാകുറ്റം ഐപിസി 306, ഐപിസി 304 ബിയും ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ. ഗാർഹിക പീഢനത്തിനുള്ള സെക്ഷൻ ഐപിസി 304 കൂടി ഈ കേസ്സിൽ ധൈര്യമായി ചുമത്താവുന്നതിനുള്ള തെളിവുകളും നിലവിൽ ധാരാളമുണ്ട്. മറ്റൊരു സത്യം, ഭർത്താവ് ഇസ്മായിൽ നിരന്തരം മകളെ മർദ്ദിച്ചിരുന്നുവെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ വെളിപ്പെടുത്തലാണ്. വിവാഹം കഴിഞ്ഞിട്ട് 4 വർഷം മാത്രമായ ഭാര്യ ആത്മഹത്യ ചെയ്ത കേസ്സിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്ന വസ്തുത മാത്രം വെച്ചു കൊണ്ടു യുവതിയുടെ ആത്മഹത്യാ പ്രേരണയിൽ ഭർത്താവ് ഇസ്മായിലിനെയും പ്രതി ചേർക്കാൻ തെളിവുകൾ ധാരാളം നിരന്നു നിൽക്കുമ്പോൾ, റഫിയാത്ത് കേസ്സ് ഒരിക്കലും തെളിയിക്കാൻ കഴിയാത്ത കേസ്സിന്റെ പട്ടികയിൽപ്പെടുത്താനുള്ള പോലീസ് നീക്കത്തിന് പിന്നിലും സംശയങ്ങളുയർന്നു. ഡിജിറ്റൽ തെളിവുകൾക്ക് ഈ ആധുനിക കാലത്ത് നീതിന്യായ കോടതികൾ കൽപ്പിക്കുന്ന വിശ്വാസ്യത ഏറെ വലുതാണ്. റഫിയാത്ത് ആത്മഹത്യയിലുള്ള ഡിജിറ്റൽ തെളിവുകൾ പ്രതികളിലേക്ക് നേരിട്ട് വിരൽചൂണ്ടുന്നുമുണ്ട്. ഐപിസി 304 സ്ത്രീധന പീഢന കുറ്റം കോടതിയിൽ തെളിഞ്ഞാൽ ഏഴുവർഷത്തിൽ കുറയാത്ത തടവും പിഴയും കോടതിക്ക് വിധിക്കാം. ഐപിസി 306 ആത്മഹത്യാ പ്രേരണ കുറ്റം കോടതിയിൽ തെളിഞ്ഞാൽ 10 വർഷം വരെ തടവും പിഴയും വിധിക്കാവുന്നതാണ്.