പോസ്റ്റാഫീസിൽ സാമ്പത്തിക തിരിമറി

വെള്ളരിക്കുണ്ട്: പോസ്റ്റ് ഒാഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതിന് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കെതിരെ കേസ്. ബളാൽ പഞ്ചായത്തിലെ മാലോം ദർഘാസ് ബ്രാഞ്ച് പോസ്റ്റ് ഒാഫീസിലാണ് സാമ്പത്തിക തിരിമറി നടന്നത്. ദർഘാസ് ബ്രാഞ്ച് പോസ്റ്റാഫീസിൽ കല്യാണി എന്ന സ്ത്രീ 2020 മാർച്ച് മുതൽ 2021 ഒാഗസ്റ്റ്  31 വരെ 4 തവണകളായി നിക്ഷേപിച്ച 42000 രൂപ അക്കൗണ്ടിൽ വരവ് വെക്കാതെ സ്വന്തമാക്കിയതിനാണ് ദർഘാസ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ ഏ.സുരേന്ദനെതിരെ കേസെടുത്തത്.  പോസ്റ്റൽ ഇൻസ്പെക്ടർ കാഞ്ഞങ്ങാട് കവ്വായിലെ സി.രാഹുലിന്റെ പരാതിയിലാണ് സുരേന്ദ്രനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. തപാ ൽ വകുപ്പിന്റെ പരിശോധനയിലാണ് പോസ്റ്റ് ഒാഫീസിലെ സാമ്പത്തിക തിരിമറി കണ്ടെത്തിയത്.

Read Previous

എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്സ്

Read Next

മലയോരത്തെ ദുഃഖത്തിലാഴ്ത്തി റിയയുടെ മരണം