ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : മടിക്കൈ പഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കറുക വളപ്പ് ഗ്രാമത്തിൽ ടി.വി.പ്രഭാകരന്റെ വീട്ടിൽ നിന്ന് കവർന്നത് ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ. സ്വർണ്ണച്ചെയിനും പണവും, സെൽഫോണുകളുമടക്കം 1,23,010 രൂപയുടെ മുതലുകൾ പ്രഭാകരന്റെ വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. ഫെബ്രുവരി 9 ന് പുലർക്കാലം 3:30 ന് ആറുമണിക്കും മദ്ധ്യേയാണ്.
പ്രഭാകരൻ പുലർച്ചെ പാടത്ത് വെള്ളമൊഴിക്കാൻ പോയപ്പോഴാണ് വീട്ടിൽ കള്ളൻ കയറിയത്. നഷ്ടപ്പെട്ട ലോക്കറ്റോടുകൂടിയ സ്വർണ്ണ ചെയിനിന് ഒരു ലക്ഷം രൂപ വരും. സാംസങ്ങിന്റെയും, റെഡ്മിയുടേയും രണ്ട് സെൽഫോണുകളും, വീട്ടുമുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന 1800 രൂപയും കവർച്ച ചെയ്യപ്പെട്ടു. വീട്ടിലെ ഭക്ഷണമുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണച്ചെയിനാണ് കവർച്ച ചെയ്യപ്പെട്ടത്.
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാരൻ അതിർത്തിയായ തായന്നൂർ ഗ്രാമത്തിൽ ഉൾപ്പെട്ടതാണ് കറുക വളപ്പ്. ഈ കവർച്ചക്കേസിൽ അമ്പലത്തറ പോലീസ് അന്വേഷിച്ചു വരുന്ന പ്രതി അശോകൻ പരാതിക്കാരനായ വീട്ടുടമ ടി.വി.പ്രഭാകരന്റെ വീടിനടുത്ത് താമസക്കാരനാണ്. കവർച്ചയ്ക്ക് ശേഷം അശോകൻ ഏതോ രഹസ്യകേന്ദ്രത്തിലേക്ക് മുങ്ങിയിരിക്കയാണ്. പോലീസ് അശോകനെ പിടികൂടാൻ വലവിരിച്ച് കാത്തിരിക്കുകയാണ്.
കാസർകോട് ജില്ലയിലെ മുഴുവൻ സ്വർണ്ണാഭരണ ശാലകളിലും അമ്പലത്തറ പോലീസ് അശോകനെക്കുറിച്ചുള്ള വിവരങ്ങളും പ്രതിയുടെ പടവും അയച്ചുകൊടത്തിട്ടുണ്ട്. മടിക്കൈ കാഞ്ഞിരപ്പൊയിൽ പെരളത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകനായ അശോകൻ 30, കവർച്ചാ മനോഭാവമുള്ള യുവാവാണ്. ഇടയ്ക്ക് വീടുവിട്ട് കൊച്ചിയിൽ താമസിക്കാറുണ്ട്.