ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: ഭർത്താവ് ഇസ്്മായിലിന്റെ മർദ്ദനം സഹിക്കാനാവുന്നില്ലെന്ന് മകൾ തന്നോട് നിരന്തരം പറഞ്ഞിരുന്നുവെന്ന് ഇക്കഴിഞ്ഞ നോമ്പുകാലത്ത് ആത്മഹത്യ ചെയ്ത യുവ ഭർതൃമതി റഫിയാത്തിന്റെ മാതാവ് ഫാത്തിമ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. അങ്ങനെയെങ്കിൽ ബന്ധം തന്നെ വേർപ്പെടുത്താമെന്ന് പറഞ്ഞാണ് താൻ മകളെ 4 വർഷക്കാലം ആശ്വസിപ്പിച്ചതെന്നും, ഫാത്തിമ തുറന്നു പറഞ്ഞു. തലശ്ശേരിയിൽ നിന്ന് പതിനഞ്ചു വർഷം മുമ്പാണ് റഫിയാത്തിന്റെ കുടുംബം ചിത്താരിയിലെത്തിയത്. ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും കാലം പിതാവ് എൻ.കെ റഫീഖ് ഏക മകളും 3 ആൺമക്കളുമുള്ള കുടുംബത്തെ വളർത്തിയത്. മകളെ ഉറുമ്പരിക്കാത്ത വിധത്തിലാണ് വളർത്തിയതും പഠിപ്പിച്ചതുമെന്ന് മാതാവ് ഫാത്തിമ പറഞ്ഞത് വിങ്ങിപ്പൊട്ടിയാണ്. ”ഞങ്ങൾ പാവങ്ങളാണ് ഞങ്ങൾക്കാരുമില്ല. മകളുടെ മരണത്തിനുത്തരവാദികളെ അധികാരികൾ കണ്ടുപിടിക്കണം” ഞങ്ങൾക്ക് വന്നുപെട്ട ദുർഗ്ഗതി ഇനി മറ്റൊരു കുടുംബത്തിനും വരാൻ പാടില്ലെന്നുമാണ് ഞങ്ങളുടെ പ്രാർത്ഥന.” ഉമ്മ ഫാത്തിമയും മൂന്ന് സഹോദരന്മാരും പറഞ്ഞു.