ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: മത്സ്യ ബന്ധന തൊഴിലാളിയും കോടിയേരി പുന്നോലിലെ സി പി എം പ്രവർത്തകനുമായ കൊരമ്പിൽ താഴെ കുനിയിൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസിനെ 54, ഇക്കഴിഞ്ഞ ദിവസം പാതിരാത്രിയിൽ വെട്ടിക്കൊന്നത് സംഘ പരിവാർ സംഘടനകളുടെ പ്രധാന നേതാക്കൾ.
കൊലക്കേസിൽ ഒരു പങ്കുമില്ലെന്ന് നേതൃത്വം ആവർത്തിച്ച് പറയുന്നതിന്റെ തൊട്ടുപിറകെ അന്വേഷണ സംഘം വ്യക്തമായ തെളിവുകളോടെ പിടികൂടിയവരെല്ലാം ബി.ജെ.പി, ആർ.എസ്.എസ്.നേതാക്കളായി. ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കൊമ്മൽ വയലിലെ കെ ലിജേഷ്, ആർ എസ് എസ് മുഖ്യശിക്ഷക് പുന്നോൽ ദേവീകൃപയിലെ അമൽ മനോഹരൻ, ഖണ്ഡകാര്യവാഹക് പുന്നോൽ കെ.വി. ഹൌസിൽ കെ.വി വിമിൻ, ഗോപാല പേട്ട സുനേഷ് നിവാസിൽ സുനേഷ് എന്ന മണി എന്നിവരെയാണ് ന്യൂ മാഹി പോലിസ് ഇൻസ്പെക്ടർ വി. വി. ലതീഷ് അറസ്റ്റ് ചെയ്തത്.
ഗൂഡാലോചനക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.കൊലപാതകത്തിന്റെ മുഖ്യ ആസൂതകൻ ലീജേഷാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. 6 ടീമുകളായി തിരിഞ്ഞാണ് അനേഷണം. പ്രതികൾ ഒരാഴ്ചയോളം ആസൂത്രണം നടത്തിയാണ് കൃത്യം ചെയ്തതെന്നും പോലീസ് പറയുന്നു.’ സംഭവ ദിവസം ലിജേഷ് നടത്തിയ വാട്ട്സ്ആപ്പ് കോളും, ലിജേഷിന്റെ വിവാദ പ്രസംഗം പുറത്ത് വന്നതും സൈബർ സെല്ലിന്റെ സഹായത്തോടെ ഉറപ്പിച്ചാണ് അറസ്റ്റ് നടത്തിയത് . വിവാദ പ്രസംഗത്തിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തതെങ്കിലും അന്വേഷണത്തിൽ പങ്ക് വ്യക്തമായതോടെ അസ്റ്റ് ചെയ്യുകയായിരുന്നു.