കോളേജ് വിദ്യാർത്ഥിനികൾക്ക് നഗ്നത പ്രദർശിപ്പിച്ച മുൻ സൈനികൻ മുങ്ങി

കാഞ്ഞങ്ങാട്: കോളേജിന് മുന്നിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക്  നേരെ ലൈംഗീകത പ്രദർശിപ്പിച്ച മുൻ സൈനികൻ ചെറുവത്തൂർ പൊൻമാലത്തെ മോഹൻദാസ് 58, നാട്ടിൽ നിന്ന് മുങ്ങി. പെൺകുട്ടികളുടെ പരാതിയിൽ പോലീസ്  കേസ്സ് റജിസ്റ്റർ  ചെയ്തതോടെയാണ് മോഹൻദാസ്  മുങ്ങിയത്. പ്രതിയുടെ സെൽഫോൺ സ്വിച്ചോഫിലാണ്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പടന്നക്കാട് നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളേജിന് മുന്നിൽ ബസ്സ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടികളെ സ്കൂട്ടറിലെത്തിയ മോഹൻദാസ് അടുത്തേക്ക് വിളിക്കുകയായിരുന്നു. എന്തെങ്കിലും അന്വേഷിക്കാനാണ് വിളിച്ചതെന്ന് കരുതി പെൺകുട്ടികൾ ഇരുവരും സ്ക്കൂട്ടർ യാത്രക്കാരന്റെ അടുത്തേക്ക് ചെന്നപ്പോൾ,  മോഹൻദാസ്  പാന്റ്സിന്റെ സിബ്ബ് വലിച്ചൂരുകയും പെൺകുട്ടികൾക്ക്  മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു.

മോഹൻദാസിനെ തൽസമയം തിരിച്ചറിഞ്ഞില്ലെങ്കിലും, പെൺകുട്ടികൾ ദാസ് ഒാടിച്ചു വന്ന സ്കൂട്ടറിന്റെ നമ്പർ മനസ്സിലാക്കി സ്ഥലത്ത്  നിന്ന് ഒാടിപ്പോവുകയായിരുന്നു. ചേടി റോഡ്, ചെറുവത്തൂർ സ്വദേശിനികളായ കോളേജ് വിദ്യാർത്ഥിനികളുടെ പരാതിയിൽ  പോലീസ്  കേസ്സ് റജിസ്റ്റർ ചെയ്തു.  മുൻ സൈനികൻ  മോഹൻദാസാണ് നഗ്നത പ്രദർശിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പടന്നക്കാട്ടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ  സെക്യൂരിറ്റി ജീവനക്കാരനാണ് മോഹൻദാസ്. സെക്യൂരിറ്റി ജീവനക്കാരന്റെ യൂണിഫോമിലായിരുന്നു മോഹൻദാസ്.

Read Previous

ഗുരുവനം കുന്നിൽ പൊട്ടിയത് ബോംബല്ല; പന്നിപ്പടക്കം

Read Next

എൽബിഎസ് കോളേജ് അക്രമം 7 വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമക്കേസ്സ്