ഗവേഷക വിദ്യാർത്ഥി തൂങ്ങി മരിച്ചു

ബേക്കൽ: കാഴ്ചാപരിമിതിയുള്ള ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പഞ്ചാബ് കേന്ദ്ര സർവ്വ കലാശാലയിലെ വിദ്യാർത്ഥിയും, കല്ല്യോട്ട് ബലിക്കളത്തിലെ  കൃഷ്ണന്റെയും പ്രസന്നയുടെയും മകനുമായ പ്രജീഷാണ് 25, ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഒരുമാസം മുമ്പ് നാട്ടിലെത്തിയ യുവാവ് ഇന്ന് തിരികെ പോകാനിരിക്കെയാണ് ആത്മഹത്യ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങൾ: പ്രജീഷ, പ്രജിന

Read Previous

പെൺകുട്ടി തൂങ്ങി മരിച്ചു

Read Next

ചിമ്മിനി ഹനീഫ കേസ്സിൽ ഒളിവിലുള്ള സമീറിന്റെ ഭാര്യയും പ്രതി