നവമാധ്യമങ്ങളില്‍ വാര്‍റൂം തുറന്ന് സി.പി.എം.

കൊച്ചി : കോവിഡ് കാലത്തെ സാമൂഹിക അകലം പരിഗണിച്ച് പ്രവര്‍ത്തകര്‍ക്ക് നവമാധ്യമങ്ങള്‍ വഴി സംവദിക്കാന്‍ അവസരമൊരുക്കി സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ വരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശയ വിനിമയം നടത്താന്‍ ലക്ഷ്യമിട്ടാണ് ”വാര്‍ റൂം” എന്നപേരില്‍ സംസ്ഥാന വ്യാപകമായി സാമൂഹിക മാധ്യമ സംവിധാനം ഉപയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റികള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരേസമയം ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനങ്ങളും മറ്റും െവെകാതെ െകെമാറ്റം ചെയ്യാനും സജീവ പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശങ്ങള്‍ നല്‍കാനുമാണ് സാമൂഹികമാധ്യമം ഉപയോഗപ്പെടുത്തുന്നത്. നേതാക്കളുടെ പ്രസംഗങ്ങളും ആഹ്വാനങ്ങളും വാട്‌സ്ആപ്പ് വഴിയും  ഫെയ്‌സ്ബുക്ക് വഴിയും  അണികളിലെത്തുന്നു. െലെവില്‍ എത്തുന്ന നേതാക്കള്‍ സംശയ ദുരീകരണം നടത്തുകയും മറുപടികള്‍ നല്‍കുകയും ചെയ്യും. തത്സമയം പ്രതികരണങ്ങള്‍ അറിയിക്കാനുള്ള അവസരം ഉള്ളതിനാല്‍ പ്രാദേശിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളും  പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകളും  എല്ലാവരിലേക്കും െകെമാറ്റം ചെയ്യപ്പെടും. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകാന്‍ കാത്തുനില്‍ക്കാതെയാണ് അണികളെ സജീവമായി നിലനിര്‍ത്താനുള്ള വാര്‍ റൂം ആശയം സി.പി.എം.  സംസ്ഥാന സെക്രേട്ടറിയറ്റ് അവതരിപ്പിച്ചത്.

LatestDaily

Read Previous

ലണ്ടനിൽ നിന്നും കോവിഡ് അതിജീവനത്തിന്റെ കഥയുമായി കൊവ്വൽപ്പള്ളി സ്വദേശി

Read Next

റഫിയാത്തിന് ഭർതൃഗൃഹത്തിൽ ക്രൂരമർദ്ദനമേറ്റു