ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അപകടം ഇന്ന് പുലർച്ചെ 3-ന് കണ്ണപുരം പാലത്തിനടുത്ത്
കണ്ണപുരം: പഴയങ്ങാടി – പാപ്പിനിശേരി കെഎസ്ടിപിറോഡിൽ കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് മരണപ്പെട്ടത് കണ്ണൂരിലെ വ്യാപാരിയും ഹോട്ടലുടമയുടെ ഭാര്യയും. അഞ്ചു പേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. മൂകാംബിക ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്.
കണ്ണൂർ അലവിൽ സ്വദേശി കക്കിരിക്കൽ ഹൗസിൽ കൃഷ്ണൻ- സുഷമ ദമ്പതികളുടെ മകനും കണ്ണൂർ എംഎ റോഡിലെ പ്രേമ കൂൾബാർ ഉടമയുപമായ ഒ.കെ. പ്രജിൽ 34, ചിറക്കൽ പുതിയാപ്പറമ്പ് സ്വദേശിനിയും കണ്ണൂർ പുലരി ഹോട്ടൽ ഉടമ വിജിനിന്റെ ഭാര്യയുമായ പൂർണ്ണിമ 30, എന്നിവരാണ് മരിച്ചത്.
ലക്ഷ്മണൻ- ഷീല ദമ്പതികളുടെ മകളാണ് മരിച്ച പൂർണ്ണിമ. പ്രജിലിന്റെ ഭാര്യ നീതു 28, മകൾ ആഷ്മി 7, പൂർണ്ണിമയുടെ ഭർത്താവ് കെ.വിജിൻ 35, മക്കളായ അനുഖി, അയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഇരു കുടുംബവും കൂടി മൂകാംബിക ദർശനത്തിന് പോയതായിരുന്നു.
ഇവർ സഞ്ചരിച്ച കെഎൽ13 എഎച്ച് 7373 എന്ന കാർ റോഡരികിൽ നിർത്തിയിട്ട കെഎൽ എഡി 6088 നമ്പർ ചരക്ക് ലോറിക്ക് പിറകിലിടിച്ചാണ് അപകടം. വിജിനാണ് വാഹനം ഓടിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഏകെജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.