ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: കോൺഗ്രസ് നിയന്ത്രണത്തിലുളള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ നിരീക്ഷണ ക്യാമറകൾ ശാഖയിലെ സീനിയർ ക്ലാർക്ക് പ്രവർത്തന രഹിതമാക്കിയ സംഭവത്തിൽ ബാങ്ക് നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ഒരു മാസം മുമ്പാണ് പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ നിരീക്ഷണ ക്യാമറകൾ ബാങ്കിലെ സീനിയർ ക്ലാർക്ക് ഓഫാക്കി വെച്ചത്. ഈ സംഭവത്തിൽ അന്വേഷണം നടത്താൻ ബാങ്ക് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയത്. സീനിയർ ക്ലാർക്കായ യുവാവാണെന്ന് കണ്ടെത്തിയത്. മാനേജർ ഇൻ- ചാർജ് അവധിയിൽപ്പോയ സമയത്ത് സീനിയർ ക്ലാർക്കിനായിരുന്നു ചുമതല. ഈ കാലയളവിലാണ് ക്യാമറകൾ കണ്ണടച്ചത്. ബാങ്കിന്റെ ആസ്ഥാനമായ കരപ്പാത്ത് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അന്വേഷണകമ്മീഷൻ സീനിയർ ക്ലാർക്കിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ക്യാമറ പ്രവർത്തന രഹിതമായത് വൈദ്യുതി നിലച്ചത് മുതലാണെന്നാണ് സീനിയർ ക്ലാർക്കിന്റെ അവകാശവാദം. ഇദ്ദേഹത്തിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ബാങ്ക് ഭരണ സമിതിയുടെ അഭിപ്രായം. ഈ വിഷയത്തിൽ സീനിയർ ക്ലാർക്കിന് കാരണം കാണിക്കൽ നോട്ടീസ് കൊടുക്കാനാണ് ഭരണ സമിതി തീരുമാനം.