കാഞ്ഞങ്ങാട് : 61 കാരനെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മലിന് സമീപം താമസിക്കുന്ന സി.എച്ച്. രത്നാകരൻ മേസ്തിരിയെയാണ് 61, ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞമ്പു നായരുടെയും, രോഹിണിയുടെയും മകനാണ്. ഭാര്യ : ഇന്ദിര. മക്കൾ : ദിവ്യ, വിദ്യ, ഭവ്യ. സഹോദരങ്ങൾ : രാധാമണി, ജലജ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.