ആത്മഹത്യകൾ പെരുകി

കാഞ്ഞങ്ങാട്:  കാസർകോട് ജില്ലയിൽ ആത്മഹത്യാക്കേസ്സുകൾ പെരുകി. രണ്ട് മൂന്ന് ആത്മഹത്യാക്കേസ്സുകളില്ലാതെ ദിവസങ്ങൾ കടന്നു പോകാറില്ല. യുവാക്കളെന്നോ, വൃദ്ധരെന്നോ വ്യത്യാസമില്ലാതെയാണ് ജീവനൊടുക്കുന്നത്.വിഷം കഴിച്ചും, ട്രെയിനിന് മുന്നിൽ ചാടിയും, ഒരു ചാൺ കയറിലും ജീവിതമവസാനിപ്പിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.

ഏതോ മാനസിക വിഷമത്തിൽ ജീവിതമവസാനിപ്പിച്ചെന്ന് എഴുതിച്ചേർത്ത് കേസ്സ് അവസാനിപ്പിക്കുന്നതല്ലാതെ, വിലപ്പെട്ട ജീവൻ സ്വയം നഷ്ടപ്പെടുത്തിയതിന്റെ കാരണം ചികയാറില്ല. നിസ്സാര പ്രശ്നങ്ങൾ  താങ്ങാനാവാതെ ജീവൻവെടിയുന്നവരുടെ എണ്ണം ഏറി. കുട്ടികളിലും ആത്മഹത്യാ പ്രവണത വർദ്ധിച്ചു. കൗൺസിലിംഗ് സംവിധാനമുൾപ്പെടെ സർക്കാർ തലത്തിലുണ്ടെങ്കിലും, ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരുന്നു.

LatestDaily

Read Previous

കോട്ടച്ചേരി മേല്‍പ്പാലം 27-ന് മന്ത്രി റിയാസ് തുറക്കും

Read Next

മേസ്ത്രി തൂങ്ങി മരിച്ചു