ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിർമ്മാണത്തിലിരിക്കുന്ന കോട്ടച്ചേരി റെയിൽവേ മേൽപ്പാലം കടന്ന് പോവുന്ന റെയിൽപ്പാളത്തിന് മുകളിൽ പാകാനുള്ള ഗർഡറുകൾ എത്തി. തൃശ്നാപ്പള്ളി റെയിൽവേ ഫാക്ടറിയിൽ റെയിൽവേ സുരക്ഷാ കമ്മീഷൻ മേൽനോട്ടത്തിൽ പണിത കോൺക്രീറ്റ് സ്റ്റീൽ കോമ്പോസറ്റ് ഗർഡറുകളാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിച്ചത്. നാല് ലോറികളിലായി 16 ഗർഡറുകളാണ് എത്തിയത്. ഇതിന്റെ നട്ടും ബോൾട്ടും ഘടിപ്പിക്കുന്ന പണി പൂർത്തിയായാൽ ഗർഡറുകൾ തൂണിൽക്കയറ്റി വെച്ചാൽ മേൽപ്പാലം പണിയുടെ നിർണ്ണായക ഘട്ടം പൂർത്തിയാവും. ബംഗളൂരുവിൽ നിന്ന് എറണാകുളത്ത് നിന്നുമെത്തുന്ന സുരക്ഷാ കമ്മീഷൻ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുക. നിർമ്മാണം ധൃതഗതിയിൽ പുരോഗമിച്ച് വരുന്നതിനിടയിലാണ് അപ്രതീക്ഷിത ലോക്ഡൗണിൽപ്പെട്ട് പ്രവർത്തി നിന്നത്. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം ആരോഗ്യ – സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. കാലവർഷത്തിൽ ചെളിനിറയുന്ന സ്ഥലത്താണ് ഇനിയുള്ള പ്രവൃത്തികൾ നടക്കേണ്ടത്. കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ പാലം തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.