എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് : സ്കൂട്ടറിൽ എംഡിഎംഏ ലഹരി മരുന്ന് കടത്തുന്നതിനിടെ യുവാക്കൾ പോലീസ് പിടിയിലകപ്പെട്ടു. ചിത്താരി പാലത്തിന് സമീപം ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ. പി. ഷൈൻ നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തിയ സംഘത്തെ കുടുക്കിയത്.

ഹോസ്ദുർഗ്ഗ് ഐപിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി 8-30 മണിക്ക് ചിത്താരി പാലത്തിന് സമീപം സംസ്ഥാന പാതിയിലാണ് മയക്കുമരുന്ന് സംഘം പിടിയിലായത്. തച്ചങ്ങാട് അരവത്ത് പടിഞ്ഞാറേ വീട്ടിൽ പി.വി. രമേശന്റെ മകൻ പി.വി. രോഹിത്ത് 30, പള്ളിക്കര ഐസ് പ്ലാന്റിന് സമീപം യൂസഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജ്ഞാനപ്പന്റെ മകൻ എം. വിനോദ് 30, എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കൾ സഞ്ചരിച്ചിരുന്ന കെ.എൽ. 60 ക്യൂ- 1023 നമ്പർ സ്കൂട്ടറിൽ നിന്നാണ് പോലീസ് 4 ഗ്രാം എംഡിഎംഏ രാസലഹരി മരുന്ന് പിടികൂടിയത്.യുവാക്കൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിൽപ്പന ലക്ഷ്യമിട്ടാണ് യുവാക്കൾ സ്കൂട്ടറിൽ മയക്കുമരുന്ന് കടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.

LatestDaily

Read Previous

പിളർപ്പ് ഔദ്യോഗിക ഐഎൻഎല്ലിനെ ബാധിക്കില്ല

Read Next

കോട്ടച്ചേരി മേല്‍പ്പാലം 27-ന് മന്ത്രി റിയാസ് തുറക്കും