ബേഡകം: വിദ്യാർത്ഥിനി കിണറിൽ വീണുമരിച്ച സംഭവത്തിൽ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ബേഡകം നിടുംബയിലെ മോഹനന്റെ മകൾ അനഘയെയാണ് 19, വീടിന് മുന്നിലുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ കുണിയ ഗവൺമെന്റ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് അനഘ.
ഫെബ്രുവരി 16-ന് രാത്രി 8 മണിയോടെയാണ് അനഘ വീടിന് മുന്നിലെ കിണറിൽ വീണ് മരിച്ചത്. വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കാസർകോട്ടെ ജ്വല്ലറി ജീവനക്കാരനായ മോഹനന്റെയും ശോഭയുടെയും മകളാണ് ഏകസഹോദരി: ശിഖ.