ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പിളർന്നു കഴിഞ്ഞ ഭരണപക്ഷപ്പാർട്ടി ഐഎൻഎല്ലിന്റെ അബ്ദുൾ വഹാബ് വിഭാഗം യോഗം കോഴിക്കോട് നളന്ദ ഹോട്ടലിൽ ഉച്ചയോടെ ആരംഭിച്ചു. നിലവിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തെ അംഗീകരിക്കാത്ത നിരവധി പ്രവർത്തകർ വിവിധ ജില്ലകളിൽ നിന്ന് ഇന്ന് രാവിലെ തന്നെ കോഴിക്കോട് നഗരത്തിലെത്തിയിട്ടുണ്ട്.
യോഗം ചേരുന്ന ഒാഡിറ്റോറിയം ഏതാണെന്ന് ഇന്ന് കാലത്താണ് പുറത്തുവിട്ടത്. ഇന്നത്തെ വിമത യോഗം വിളിച്ചിട്ടുള്ളത് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രഫ. ഏ. പി. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലാണ്. അവസാനിക്കാത്ത കടുത്ത പോരിനെതുടർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത് ഒരാഴ്ച മുമ്പാണ്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റിയെ അംഗീകരിക്കാത്തവരാണ് ഇന്ന് കോഴിക്കോട്ട് യോഗം വിളിച്ചു ചേർത്തത്. നളന്ദ ഒാഡിറ്റോറിയം പരിസരത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന്നൂറ്റിയമ്പതോളം പേർ ഇന്നത്തെ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. ഇതിലും കൂടുതൽ പേർ നളന്ദ ഒാഡിറ്റോറിയത്തിന് പുറത്തുമുണ്ട്. പാർട്ടിയുടെ സംസ്ഥാന സമിതിയും, എക്സിക്യൂട്ടീവും, സിക്രട്ടറിയേറ്റും പിരിച്ചു വിട്ട് ദേശീയ ജനറൽ സിക്രട്ടറിയും സംസ്ഥാന മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ചെയർമാനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് കൊണ്ടുള്ള പ്രഖ്യാപനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡണ്ട് ഏ.പി. അബ്ദുൽ വഹാബ്.