റഫിയത്ത് കൂട്ടുകാരി; ജംഷിയെ കണ്ടിട്ടില്ല: ആതിര

കാഞ്ഞങ്ങാട്: നോമ്പുകാലത്ത് വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച റഫിയ തന്റെ കൂട്ടുകാരിയാണ്. റഫിയയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവ്  ജംഷീറിനെ താൻ ഇന്നുവരെ കണ്ടിട്ടില്ല.

പറയുന്നത് റഫിയയുടെ കൂട്ടുകാരി ചിത്താരി പൊയ്യക്കരയിലെ ആതിര. ആതിരയും റഫിയയും കാഞ്ഞങ്ങാട്ടെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഒരു വർഷം സഹപാഠികളായിരുന്നു. ആ സ്നേഹ ബന്ധം റഫിയയുടെ മരണം വരെ തുടർന്നു. യുവതി ആത്മഹത്യ ചെയ്യാൻ കിടപ്പുമുറിയിലേക്ക് കയറുന്നതിന് മുമ്പ് റഫിയയെ സെൽഫോണിൽ വിളിച്ചത് ഗൾഫിലുള്ള ജംഷിയാണെന്ന് താൻ കരുതുന്നുവെന്ന് ആതിര വെളിപ്പെടുത്തി. റഫിയയെ തുരു തുരാ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നപ്പോഴാണ് അയാൾ  ചാറ്റിംഗിൽ ആതിരയെ വിളിച്ചത്. റഫിയയോട് അത്യാവശ്യമായി എന്നെ വിളിക്കാൻ പറയുമോ? എന്നാവശ്യപ്പെട്ടാണ് ജംഷീർ ആതിരയ്ക്ക് സന്ദേശമയച്ചത്.

സന്ദേശമയച്ച ആൾ ആരാണെന്ന് ആതിര ചോദിച്ചപ്പോൾ, ജംഷീർ ആണെന്നും, റാഫിയയുടെ ചങ്ങാതിയാണെന്നും, യുവാവ് ചാറ്റിംഗിൽ പറയുന്നുണ്ട്. “ഞാനൊരു തമാശ പറഞ്ഞു, അതവൾ കാര്യമയിട്ടെടുത്തു!

ഒന്ന് അവളെ  വിളിച്ച്  കാര്യമാക്കരുതെന്ന് പറയണം. ” അവൾ ആത്മഹത്യ ചെയ്യുമെന്ന് എന്നോട് പറഞ്ഞു-” ആതിര ഉടൻ റഫിയയെ വിളിച്ചപ്പോൾ, അവളുടെ ഫോണെടുത്തത് ഉമ്മയാണെന്ന് ഇന്ന് രാവിലെ ലേറ്റസ്റ്റിലെത്തിയ ആതിര വെളിപ്പെടുത്തി. കൂട്ടുകാരിയുടെ ആത്മഹത്യയിൽ താൻ വില്ലത്തിയല്ലെന്നും  ഇരുപത്തി മൂന്നുകാരിയായ ആതിര പറഞ്ഞു. ജംഷീറുമായുള്ള  ചാറ്റിംഗ്  രേഖകളും ആതിര പത്രമാപ്പീസിൽ ഹാജരാക്കി. ആതിരയുടെ  വെളിപ്പെടുത്തലോടെ യുവ ഭർതൃമതി റഫിയാത്തിന്റെ ആത്മഹത്യയിൽ വില്ലൻ ഗൾഫിലുള്ള ജംഷീർ ആണെന്ന് സ്ക്രീനിൽ തെളിഞ്ഞു വന്നു.

റഫിയാത്തിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ജംഷീർ വിവാഹാനന്തരവും റഫിയയുമായി  നിരന്തരം  സെൽഫോണിൽ  ബന്ധപ്പെട്ടിരുന്നുവെന്നും  ഈ യുവഭർതൃമതി ജംഷീറിന്റെ സാന്നിദ്ധ്യം  കൊതിച്ചിരുന്നുവെന്നും ഇതോടെ  പുറത്തുവന്നു. ജംഷീർ നിരന്തരം  റഫിയാത്തിനെ വിളിച്ച യുവതിയുടെ ഐഫോൺ വീട്ടുകാർ മരണത്തിന് ശേഷം,  ഹോസ്ദുർഗ്ഗ് പോലീസിന്  നൽകിയിരുന്നുവെങ്കിലും  ഫോൺ തുറക്കാൻ മാർഗ്ഗമില്ലെന്ന്  പറഞ്ഞ് പോലീസ് ഫോൺ റഫിയാത്തിന്റെ വീട്ടുകാരെ തിരിച്ചേൽപ്പിച്ചിരിക്കയാണ്. ദുർഗ്ഗാ ഹൈസ്കൂൾ പരിസരത്ത് താമസിക്കുന്ന പ്രവാസിയാണ് ജംഷീർ. റഫിയാത്തുമായി വിവാഹ ബന്ധം ആഗ്രഹിച്ച ഈ യുവാവിന്റെ രക്ഷിതാക്കൾ 90 പവൻ സ്വർണ്ണം സ്ത്രീധനമായി ആവശ്യപ്പെട്ടതിനാൽ, സ്വർണ്ണം കൊടുക്കാൻ സാമ്പത്തിക ശേഷിയില്ലാതിരുന്നതിനാൽ, റഫിയാത്തുമായുള്ള വിവാഹ ബന്ധം  യുവാവിന്റെ വീട്ടുകാർ ഉപേക്ഷിക്കു കയായിരുന്നു.

LatestDaily

Read Previous

വീരനെന്നും വീരോചിത പോരാളി

Read Next

കെ. സെവൻ സോക്കർ ഫുട്ബോൾ – ഡിവൈഎഫ്ഐക്ക് നഷ്ടം 5 ലക്ഷം