ഹൃദയാഘാതം വക്കീൽ ഗുമസ്ഥൻ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് വക്കീൽ ഗുമസ്തൻ ചെമ്മട്ടംവയൽ സ്വദേശി സി. ബാലകൃഷ്ണൻ അന്തരിച്ചു. 61 വയസ്സായിരുന്നു. അഡ്വ. പി.കെ. ചന്ദ്രശേഖരന്റെ ഗുമസ്തനാണ്.  1979 മുതൽ വക്കീൽ ഗുമസ്തനായിരുന്നു. ആദ്യകാലത്ത് പരേതനായ അഡ്വ. ടി. ഭരതന്റെ ക്ലാർക്കായിരുന്നു. താമസം ചെമ്മട്ടംവയൽ മുത്തപ്പൻ തറയ്ക്ക് സമീപം. ഭാര്യ: ശാന്തകുമാരി.  ഏക മകൻ വിഷ്ണു (പോളി ഓട്ടോ മൊബൈൽ വിദ്യാർത്ഥി). സഹോദരൻ: പ്രദീപൻ, അജിത, ഉഷ. വക്കീൽ ഗുമസ്തൻമാരുടെ സംഘടന അനുശോചനമറിയിച്ചു.

Read Previous

രാജു കട്ടക്കയത്തിനെതിരെ സിപിഎം പഞ്ചായത്ത് ഒാഫീസ് മാർച്ച്

Read Next

സിപിഐ കൊടിമരം പിഴുതുമാറ്റിയതിൽ പ്രതിഷേധം