കൊവിഡ്സമേത ജീവിതത്തിലേക്ക്

ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ അഭിപ്രായപ്രകാരമാണ് ലോകമെന്നും രാഷ്ട്രീയ നേതൃത്വങ്ങൾ കോവിഡ് പ്രതിരോധതന്ത്രം ചമച്ചിട്ടുള്ളത്. സാംക്രമിക രോഗ വിദഗ്ദ്ധർ, എപ്പിഡെമിസ്റ്റോളജിസ്റ്റുകൾ, മെഡിക്കൽ ഡാറ്റാ വിശ്ലേഷണക്കാർ, പബ്ലിക് ഹെൽത്ത് പ്രൊഫഷണലുകൾ എന്നിങ്ങനെ ഒട്ടേറെ വിദഗ്ദ്ധരാണ് സർക്കാരുകളെ വിശ്ലേഷണത്തിലും നയരൂപീകരണത്തിലും സഹായിക്കുന്നത്.

അതിനാൽത്തന്നെ പ്രതിരോധശേഷിക്കുറവുള്ള മനുഷ്യ ശരീരത്തെ വൈറസ്സിൽ നിന്നും ഒളിപ്പിച്ചുവച്ചുകൊണ്ടുള്ള തന്ത്രമാണ് ‘ലോക്ക്ഡൗൺ’ എന്ന ഓമനപ്പേരിൽ രാജ്യങ്ങളെമ്പാടും പ്രയോഗിച്ചിട്ടുള്ളത്. ഇത് നടപ്പാക്കുന്നതുപോലെ തന്നെ പിൻവലിക്കലും പ്രയാസകരമായ ഒരു തന്ത്രമാണ്.

‘കോടികൾ സംഭാവന ചെയ്ത ടാറ്റയ്ക്കും അംബാനിക്കും ഒട്ടും താഴെയല്ല കമലമ്മയെന്ന് തോന്നി’; പാവപ്പെട്ടവർക്കുള്ള അന്നദാനത്തിന് കൈവശമുള്ള 90 ശതമാനം രൂപയും നൽകി എഴുപതുകാരി കൊവിഡ് പ്രതിസന്ധി സമയത്ത് രാജ്യത്തിന് കൈത്താങ്ങായി എത്തിയത് നിരവധി പേരാണ്. വരുമാനത്തിന്റെ ഒരുപങ്ക് രാജ്യത്തെ പാവപ്പെട്ടവർക്കായി പലരും സംഭാവന ചെയ്തിട്ടുണ്ട്….

നൂറുകണക്കിൽ തുടങ്ങി ലക്ഷക്കണക്കിൽ മലയാളികളും അന്യദേശവാസികളും വന്നെത്തികഴിയുമ്പോൾ വൈറസ് വ്യാപനം നിലവിലെ നിരവധി മടങ്ങാവും എന്നത് വ്യക്തമാണ്. അനിയന്ത്രിതമായ വ്യാപനതോതുണ്ടായാൽ 50 മുതൽ 80 ലക്ഷം പേരെ കുറഞ്ഞത് ബാധിച്ചശേഷം മാത്രം സാമൂഹ്യ പ്രതിരോധശേഷി ഉണ്ടാകും എന്ന് സൈദ്ധാന്തികമായി കണക്കാക്കപ്പെട്ട വൈറസ് നിലവിലെ സെന്റിനെൽ ടെസ്റ്റിംഗിൽ പതിനായിരത്തിന് ഏഴ് മുതൽ പതിനായിരത്തിന് നാൽപ്പത്തിനാലു വരെയുള്ള തോതിലാണ് പരിശോധിച്ച സാമ്പിളിൽ കണ്ടിട്ടുള്ളത്.

സെന്റിനെൽ പരിശോധനയ്ക്ക് രോഗബാധ സംശയിക്കുന്നവരുടെ ടെസ്റ്റുമായി ഒരു മൗലിക വ്യത്യാസമുണ്ട്. അതായത് തങ്ങൾക്ക് ഒരു ലക്ഷണവുമില്ല എന്നു വിശ്വസിക്കുന്നവരാണ് സെന്റിനെൽ പരിശോധനകളിൽ പോസിറ്റീവായിരിക്കുന്നത്. ആഴ്ചകൾ ഇടവിട്ടു നടന്ന സെന്റിനെൽ പരിശോധനകളിൽ നിശബ്ദ പോസിറ്റീവുകൾ ആറു മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കാണുന്നു. വ്യാപകമായി റാൻഡം ആന്റി ബോഡി ടെസ്റ്റിംഗ് നടത്തിയ സ്വീഡൻ പോലുള്ളയിടത്ത് രണ്ടാഴ്ച കൊണ്ടു തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ ജനസംഖ്യയുടെ 20% വരെ നിശബ്ദ പോസിറ്റീവുകൾ എത്തി എന്നു കണക്കാക്കപ്പെടുന്നു. നാലാഴ്ചയിൽ ഇത് ഏതാണ്ട് ആറുമടങ്ങായി വളരുന്നത് ക്വാറന്റൈൻ, ലോക്കൗട്ട് കാലത്താണ് എന്നോർക്കണം. അതായത്, നിയന്ത്രണമില്ലായിരുന്നെങ്കിൽ വ്യാപനതോത് ഇതിന്റെ 35 ഇരട്ടിയെങ്കിലും, അതായത് നാലാഴ്ചയിൽ 30 മടങ്ങായേനേ.

നമ്മൾ മനസ്സിലാക്കേണ്ടത് പരിശോധനകൾ വഴി നിർണ്ണയിച്ച പോസിറ്റീവുകളുടെ പത്തിരട്ടി പോസിറ്റീവ് കേസുകളെങ്കിലും നിശബ്ദമായി വാഹകർക്ക് അപകടമില്ലാതെ നമുക്കു ചുറ്റുമുണ്ടാകാം എന്നുതന്നെയാണ്. ഈ സംഖ്യ ലക്ഷക്കണക്കിൽ മലയാളികൾ അന്യദേശത്തുനിന്നും വന്നണയുമ്പോൾ നല്ലവണ്ണം ഉയരും. നിശ്ശബ്ദ പോസിറ്റീവുകൾ പോലും യാത്രാക്ഷീണവും, മാനസിക സമ്മർദ്ദവും കാരണം വന്നശേഷം രോഗലക്ഷണതീവ്രത കാട്ടാം. എന്നാൽ ഏതാനും മടങ്ങ് പോസിറ്റീവുകൾ കൂടിയതു കൊണ്ട് കേരളം ഒട്ടും തളർന്നു പോവുകയല്ല വേണ്ടത്.

കേരളം ലോക്ക്ഡൗണിനു ശേഷമുള്ള വൈറസ്സിന്റെ സ്വാഭാവിക പെരുക്കത്തിന്റെ ഘട്ടത്തിലാണ്. ദൈനം ദിന പോസിറ്റീവ് സംഖ്യ കണ്ട് ഭയക്കാനൊന്നുമില്ല. ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തൽ, വന്നവരുടെ ക്വാറന്റൈൻ, രോഗലക്ഷണം കണ്ടാലുള്ള ചികിത്സ, ആശുപത്രിയിൽ പോകേണ്ട ഗൗരവമുള്ള കേസുകളുടെ നിശ്ചയിക്കൽ, ഗൗരവമായ ശാരീരിക പ്രയാസങ്ങൾ കാട്ടുന്നവരുടേയും സഹരോഗങ്ങളുള്ളവരുടേയും ഊർജ്ജിതമായ ഐ.സി.യു. ചികിത്സ എന്നിങ്ങനെ കൃത്യമായ ഒരു രോഗ മാനേജ്‌മെന്റും വരുന്നവരുടെ വിവര മാനേജ്‌മെന്റും  ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുക എന്നതാണ് പ്രധാനം.

വരുന്നവരുടെ വഴി തടയാനോ ആഗമന തോത് കുറയ്ക്കാനോ ശ്രമിച്ചിട്ട് കാര്യമില്ല. കേന്ദ്ര നയമനുസരിച്ചാണ് വരവ് നിയന്ത്രിക്കപ്പെടുക. രാജ്യത്തിന്റെ പോസിറ്റീവ് കണക്കിൽ എന്തായാലും പെടുന്ന മലയാളിയെ കേരളത്തിൽ ചികിത്സിക്കുന്നതാണ് ഭേദം. ചികിത്സാ സൗകര്യവും കഴിവും ഇവിടെയാണ് താരതമ്യേന മെച്ചവും.

ഇതുവരെയുള്ള അനുഭവത്തിൽ 99.6% പേർക്കും ഒരു ചുമജലദോഷപ്പനിയായി മാത്രം കലാശിക്കുന്ന ഒരു രോഗത്തെ ഭയന്ന് സ്വന്തം സഹോദരങ്ങളെ നാട്ടിലെത്താൻ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം ഒട്ടും അറിയപ്പെട്ടുകൂടാ. ലോക്ക്ഡൗൺ മാറിക്കഴിഞ്ഞാൽ വാതിലുകളടച്ച് കേരളത്തിനുമാത്രം സുരക്ഷിതമായി ഇരിക്കാനും സാധ്യമല്ല. അത് നമുക്ക് ഗുണം ചെയ്യില്ലെന്നു മാത്രമല്ല ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലാവും

ഉന്നത തീവ്ര ആരോഗ്യ സേവനം – വെന്റിലേറ്റർ സൗകര്യമുൾപ്പെടെയുള്ള ആശുപത്രികളുടെ യഥേഷ്ടമായ ലഭ്യതയാണ് ഇനിയുള്ള ഘട്ടത്തിലെ പൗരന്റെ ഏറ്റവും പ്രധാനാവകാശം. പൗരൻമാർ വേണ്ട മുൻകരുതൽ കർശനമായി പാലിക്കുകയും വേണം. വർദ്ധിച്ച കാലവർഷത്തിനും പ്രളയഭീതിക്കിടയിലും ഇതൊക്കെ ക്രമീകരിച്ചെത്തുന്നതിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. സംഖ്യകൾക്കും പ്രവചനങ്ങൾക്കും ഈ വെല്ലുവിളിയിൽ വലിയ പ്രസക്തിയൊന്നുമില്ല.

10,000 പേരുള്ള സാങ്കല്പിക ജനസംഖ്യയിൽ 44 ബാധിതരുള്ള വൈറസ് ഒരാൾ ഒരാൾക്ക് പകർത്തുന്ന തോതിൽ 100% പകരാൻ 113 ദിവസങ്ങളാണെടുക്കുക. ഒരാൾ രണ്ടാൾക്ക് പകർത്തിയാൽ ഇത് പത്തു പന്ത്രണ്ടു ദിവസത്തിലെത്തും. സമ്പർക്കം കുറച്ചു നിർത്തിയും മുഖാവരണവും സോപ്പും ഒക്കെ ഉപയോഗിച്ച് ആശുപത്രിവൽക്കരണ തോത് കുറച്ചാൽ ആരോഗ്യ പ്രവർത്തകർക്ക് രോഗി പരിചാരണം എളുപ്പമാകും. ഒരു ദിവസം 1000 കേസുകളിൽ കൂടുതൽ ഒരിക്കലും ആശുപത്രിയിലെത്താതിരുന്നാൽ കേരളത്തിന് നിലവിലെ സൗകര്യത്തിൽ തന്നെ വലിയ പരിക്കൊന്നും കൂടാതെ കോവിഡ് ബാധ അതിജീവിക്കാനുമാകും.

0.5% മരണതോത് നിലവിലുള്ള വൈറസ്സിന് അതേ തോതിനു കീഴെ പിടിച്ചു നിറുത്തിയാൽ മരണതോതും വളരെ പരിമിതമായിരിക്കും. ഈ വെല്ലുവിളി സധൈര്യം ഏറ്റെടുക്കുകയും ജീവിതശൈലി രോഗത്തിന്റെ പ്രചാരം കുറയ്ക്കുന്ന രീതിയിൽ ക്രമീകരിച്ച് ഒരു കോവിഡ് സമേത ജീവിതം ശീലിക്കുന്നതായിരിക്കും അടുത്ത 6 മാസം നല്ലത്.

LatestDaily

Read Previous

ഓൺലൈൻ വിദ്യാഭ്യാസച്ചുവടുകൾ

Read Next

വീരനെന്നും വീരോചിത പോരാളി