ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മൂന്ന് തവണ നഗരസഭാ കൗൺസിലറായ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി. ജാനകിക്കുട്ടിക്ക് നഗരസഭാ ഒാഫീസിൽ വികാര നിർഭരമായ അന്ത്യാഞ്ജലി. ഇന്നലെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ അന്തരിച്ച ജാനകിക്കുട്ടിയുടെ ഭൗതിക ശരീരം വൈകീട്ട് മൂന്നു മണിയോടെയാണ് നഗരസഭ ഒാഫീസിലെത്തിച്ചത്.
കണ്ണൂരിൽ നിന്ന് കോട്ടച്ചേരി കുന്നുമ്മലിലെ അഴീക്കോടൻ മന്ദിരത്തിലെത്തിച്ച ഭൗതിക ശരീരം അവിടുത്തെ പൊതു ദർശനം കഴിഞ്ഞ് നഗരസഭ ഒാഫീസിലെത്തിക്കുമ്പോഴേക്കും മുഴുവൻ കൗൺസിലർമാരും, ജീവനക്കാരും വിവിധ കക്ഷി നേതാക്കളുമുൾപ്പെടെ നിരവധിയാളുകൾ ജാനകിക്കുട്ടിക്ക് ആദരാഞ്ജലികളർപ്പിക്കാെനത്തിയിരുന്നു.
നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, മുൻ ചെയർമാൻ വി.വി. രമേശൻ, വൈസ് ചെയർമാൻ അബ്ദുല്ല ബിൽടെക്ക്, സ്ഥിരം സമിതിയധ്യക്ഷന്മാരായ പി. അഹ്മദലി, കെ.വി. സരസ്വതി, കെ. അനീശൻ, കെ.വി. മായാകുമാരി എന്നിവരും, കൗൺസിലർമാരായ അസ്്മാമാങ്കൂൽ, അനീസഹംസ, എം. ശോഭന, കുസുമഹെഗ്ഡെ, എൻ. അശോകൻ, ടി.വി. സുജിത്കുമാർ, കെ. ലത, വി.സൗദാമിനി, കെ.വി. സുശീല, ടി. മുഹമ്മദ്കുഞ്ഞി, എം. ബൽരാജ്, വന്ദന, പി.കെ. വീണ, ടി.കെ. സുമയ്യ, കെ. പ്രഭാവതി, പള്ളിക്കൈ രാധാകൃഷ്ണൻ, എൻ.വി. രാജൻ, പി.വി. മോഹനൻ, കെ. രവീന്ദ്രൻ. വിനീത്കൃഷ്ണൻ, ഹസീനറസാക്ക്, വി.വി. ശോഭ, സി. രവീന്ദ്രൻ, കെ.കെ. ബാബു, നജീമ റാഫി, ടി. ബാലകൃഷ്ണൻ, ഫൗസിയ ശരീഫ്, അബ്ദുറഹിമാൻ, സി.കെ. അഷ്റഫ്, എം.വി. റസീന, കെ. ആയിഷ, സി.എച്ച്. ,സുബൈദ, എച്ച്. ശിവദത്ത്, ഏ.കെ. ലക്ഷ്മി, കെ.കെ. ജാഫർ, നഗരസഭ സിക്രട്ടറി റോയ്മാത്യു, മുൻസിപ്പൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന സിക്രട്ടറിയേറ്റംഗം ഏ. വേണുഗോപാലൻ, ജില്ലാ സിക്രട്ടറി കെ.കെ. മനോജ്, പ്രസിഡണ്ട് ടി.വി. രാജേഷ്, യൂണിറ്റ് സിക്രട്ടറി എം. രാകേഷ്, നഗരസഭ സൂപ്രണ്ട് സി. രമേശൻ എന്നിവർ ആദരാഞ്ജലികളർപ്പിക്കാൻ നഗരസഭ ഒാഫീസിലുണ്ടായിരുന്നു.
വിവിധ കക്ഷി നേതാക്കളും മുൻ കൗൺസിലർമാരുമായ എം. അസൈനാർ, ടി.വി. നാരായണ മാരാർ, മഹമൂദ് മുറിയനാവി, സുകുമാരൻ, ഇ.കെ.കെ. പടന്നക്കാട്, അബ്ദുറസാക്ക് തായിലക്കണ്ടി എന്നിവരും മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്്ലമും നഗസരസഭ ഒാഫീസിലെത്തി അന്തിമോപചാരമർപ്പിച്ചു
നഗസഭയിലെ വനിതാ കൗൺസിലർമാർ, മുതിർന്ന കൗൺസിലറായിരുന്ന ജാനകിക്കുട്ടിക്ക് അന്തിമാഭിവാദ്യം നൽകിയ രംഗം വികാര നിർഭരമായിരുന്നു. 42-ാം വാർഡ് കൗൺസിലർ ഏ.കെ. ലക്ഷ്മിയും. 35-ാം വാർഡ് കൗൺസിലർ ഫൗസിസയും പൊട്ടിക്കരഞ്ഞുകൊണ്ട് ആദരാഞ്ജലികളർപ്പിച്ചത് എല്ലാവരെയും കണ്ണീരണിയിച്ചു.