കാഞ്ഞങ്ങാട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജിയുടെ രോഗശമനത്തിനായി പ്രാർത്ഥന നടത്താൻ എസ്.എം.എഫ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് യു.എം. അബ്ദുറഹിമാൻ മൗലവി, ജനറൽ സെക്രട്ടറി അബ്ബാസ് കല്ലട, ജംഇയ്യത്തുൽ ഉമലാ ജില്ലാ പ്രസിഡണ്ട് മജീദ് ബാഖവി, ജനറൽ സെക്രട്ടറി മുഹ്്യുദ്ദീൻ മുസ്്ല്യാർ എന്നിവർ അഭ്യർത്ഥിച്ചു.