ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച മൂന്നംഗ സംഘത്തിനെതിരെ കേസ്. ഉദുമ മൂലയിൽ ഹൗസിൽ ടി.ഏ. ഫയാസിന്റെ മകൻ ടി. മുഹമ്മദ് അറഫാത്തിനെയാണ് 27, മൂന്നംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ജനുവരി 28-ന് പകൽ 3 മണിക്ക് ഉദുമയിലാണ് കേസിനാസ്പദമായ സംഭവം. ഉദുമ ഫോർട്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ മുഹമ്മദ് അറഫാത്തിനെ മർദ്ദിച്ച സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വിദ്യാനഗർ ബി.സി. റോഡിലെ വീട്ടിനകത്തും മർദ്ദിച്ചു.
മംഗളൂരു സിറ്റിയിലെ അജ്മലിന്റെ നേതൃത്വത്തിൽ വിദ്യാനഗർ ബി.സി. റോഡിലെ ഫഹദ്, സാലിഹ് എന്നിവരാണ് യുവാവിനെ മർദ്ദിച്ചത്. കാറിൽ തട്ടിക്കൊണ്ടുപോയി വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം ബൈക്കിന്റെ സൈലൻസർ, വാഹനത്തിന്റെ ഇരുമ്പ് ലിവർ, മുളവടി എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ, ഏടിഎം, വാഹനത്തിന്റെ ആർ.സി. ബുക്ക് മുതലായവ കൈവശപ്പെടുത്തുകയും ചെയ്തെന്നാണ് മുഹമ്മദ് അറഫാത്തിന്റെ പരാതി.