ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട് : പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നതിന് പഞ്ചായത്ത് പ്രസിഡണ്ടിനും പഞ്ചായത്തംഗത്തിനും , കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ കേസ്. ഫെബ്രുവരി 10 ന് രാവിലെ 10.45 മണിക്കാണ് കേസിനാസ്പദമായ സംഭവം . ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലാ ബളാൽ പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസിനെ 40, അദ്ദേഹത്തിന്റെ ഒാഫീസ് മുറിയിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തിയത്.
രാജു കട്ടക്കയത്തിനൊപ്പം ബളാൽ പഞ്ചായത്തംഗമായ വിനു 40, കണ്ടാലറിയാവുന്ന 2 പേർ എന്നിവരുമുണ്ടായിരുന്നു. ബളാൽ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃലിസ്റ്റ് സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തയ്യാറാക്കാൻ വിസമ്മതിച്ചതിനാണ്, പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിയെ ഒാഫീസ് മുറിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. പരാതിക്കാരനെ സ്ഥലം മാറ്റാനുള്ള അപേക്ഷയിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചതും ഭീഷണിക്ക് കാരണമായി.
പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി ഔദ്യോഗിക കൃത്യം നിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയമടക്കം 3 പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.