ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: പിലിക്കോട് കണ്ണങ്കൈ സ്വദേശിയായ യുവാവിന് തമിഴ്നാട് പോത്തന്നൂരിൽ ദാരുണാന്ത്യം. അബദ്ധത്തിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു വീണാണ് യുവാവ് തൽക്ഷണം മരിച്ചത്. ഇന്ന് പുലർച്ചെ തമിഴ്നാട് പോത്തന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
റിട്ടയേഡ് ആശുപത്രി ജീവനക്കാരൻ കണ്ണങ്കൈയിലെ കെ. വി. രവിയുടെയും, ദിനേശ് ബീഡി തൊഴിലാളി കെ. ഗീതയുടെയും മകനായ വിപിനാണ് 24, ഇന്ന് പുലർച്ചെ പോത്തന്നൂർ ജംങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് തലയിടിച്ച് വീണത്. ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവാവ് പ്ലാറ്റ്ഫോമിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
കോയമ്പത്തൂരിൽ ഉപരിപഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് യുവാവിന്റെ അന്ത്യം. യുവാവിന്റെ ശരീരത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് വിപിന്റെ ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്. വീഴ്ചയിൽ തലയ്ക്കേറ്റ ശക്തമായ ആഘാതത്തെതുടർന്ന് യുവാവ് തൽക്ഷണം മരണപ്പെടുകയായിരുന്നു.
ഏക സഹോദരി: ശ്രുതി, മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പിലിക്കോട് കണ്ണങ്കൈയിലെ വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. ചെന്നൈയിൽ നിന്ന് മംഗളൂരിലേക്ക് വരുന്ന ചെന്നൈ– മംഗളൂരു മെയിൽ പുലർച്ചെ ഒരു മണിക്കാണ് പോത്തന്നൂർ റെയിൽവെ സ്റ്റേഷനിലെത്തുന്നത്. ഈ ട്രെയിൻ കോയമ്പത്തൂർ റെയിൽവെ സ്റ്റേഷൻ ടച്ച് ചെയ്യാറില്ല. പുലർച്ചെ പോത്തന്നൂർ റെയിൽ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിൽ ഒാടിക്കയറുന്നതിനിടെയായിരിക്കണം യുവാവ് പ്ലാറ്റ്ഫോമിൽ തലയിടിച്ചുവീണതെന്ന് കരുതുന്നു.