ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ഒാൺലൈൻ വസ്ത്ര വ്യാപാര ശൃംഖലയിലെ ഇടനിലക്കാരനായ യുവാവ് എംഡിഎംഏയുമായി പിടിയിൽ. നീലേശ്വരം ഒാർച്ച സ്വദേശിയായ യുവാവാണ് പടന്ന കോട്ടേന്താറിലെ ഭാര്യാഗൃഹത്തിൽ എംഡിഎംഏയുമായി പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചന്തേര പോലീസ് ഇൻസ്പെക്ടർ, പി. നാരായണന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.
നീലേശ്വരം ഒാർച്ചയിലെ മുഹമ്മദ് ഷെരീഫിന്റെ മകൻ സി. എച്ച്. മുഹമ്മദ് ഷർഹാനെ 31, പടന്ന കോട്ടേന്താറിലുള്ള ഭാര്യാഗൃഹത്തിൽ നിന്നാണ് പോലീസ് 2.1 ഗ്രാം എംഡിഎംഏ ലഹരിമരുന്നുമായി പിടികൂടിയത്. ഒാൺലൈൻ വഴി വിലകൂടിയ വസ്ത്രങ്ങൾ വരുത്തി വീടുകളിലെത്തിക്കുന്ന യുവാവിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. പടന്നയിലെ റെയ്ഡിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും പങ്കെടുത്തു. യുവാവിനെതിരെ ചന്തേര പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ്സെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.