ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ഡിഎഫ്ഒ ധനേഷ് കുമാറിന്റെ പ്രവർത്തനത്തിൽ വനം മന്ത്രിയുടെ പാർട്ടി നാഷണിലിസ്റ്റ് കോൺഗ്രസ്സിന് കടുത്ത അതൃപ്തി. കോഴിക്കോട് സ്വദേശിയായ ഡിഎഫ്ഒ ധനേഷ് കുമാർ 4 മാസം മുമ്പാണ് കാസർകോട്ട് ചുമതലയേറ്റത്. വയനാട് ഡിഎഫ്ഒ ആയിരിക്കുമ്പോഴാണ് ധനേഷ് കുമാറിനെ കാസർകോട്ടേക്ക് മാറ്റി നിയമിച്ചത്.
വനം വകുപ്പിന്റെ പ്രവർത്തനം കാസർകോട് ജില്ലയിൽ കാര്യക്ഷമമല്ലെന്നും, ധനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും എൻസിപി കാസർകോട് ജില്ലാ കമ്മിറ്റി വനം മന്ത്രി ഏ. കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ വനം മന്ത്രിയുടെ പ്രതിഛായ തകർക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും, കാസർകോടിന്റെ മലയോരത്ത് ആവർത്തിച്ചു വരുന്ന വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ നേരിടാനും സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഡിഎഫ്ഒ എന്ന നിലയിൽ ധനേഷ് കുമാർ പരാജയമാണെന്ന് എൻസിപി ജില്ലാ കമ്മിറ്റി വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.