വേണ്ടത് 15; ലിസ്റ്റിൽ 45 പേർ; ഡിസിസി പുന:സംഘടന കീറാമുട്ടി

കാസർകോട്: കെ.പി.സി.സി പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തി പല മുതിർന്ന നേതാക്കൻമാരേയും തഴഞ്ഞ് ആർക്കും വേണ്ടാത്ത ചിലരെ ഡി.സി.സി. ഭാരവാഹികളാക്കാൻ കാസർകോട്  ജില്ലയിൽ കോൺഗ്രസ്സ്  നേതാക്കൻമാർ തമ്മിൽ പോര്. എ.ഐ വിഭാഗങ്ങളിൽ നിന്നും   യോഗ്യരായവരുടെ ലിസ്റ്റ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഐ ഗ്രൂപ്പിൽ പെട്ട ഡി.സി.സി പ്രസിഡന്റും,  പാർലിമെന്റംഗം രാജ് മോഹൻ ഉണ്ണിത്താനും   പ്രത്യേക ലിസ്റ്റ് നൽകിയതാണ് പ്രശ്നത്തിനിടയാക്കിയത്. ഇപ്പോൾ 10 ജനറൽ സെക്രട്ടറിമാരും 5 വൈസ് പ്രസിഡന്റുമാരും വേണ്ടിടത്ത് ആകെ 45 പേരുടെ പട്ടികയാണ് സമർപ്പിച്ചിട്ടുള്ളത്.

ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ നൽകിയ പട്ടികയിൽ പി.വി.സുരേഷ്, കെ.ഖാലിദ്, അർജുനൻ തായലങ്ങാടി, പി.കുഞ്ഞിക്കണ്ണൻ, ടോമി പ്ലാച്ചേരി, ഡി.എം.കെ മുഹമ്മദ്, ഡോ.കെ.വി.ശശിധരൻ, മീനാക്ഷി ബാലകൃഷ്ണൻ, ഡോ.കെ.വി.പുഷ്പജ എന്നിവരാണുള്ളത്. എ വിഭാഗം നൽകിയ ലിസ്റ്റിൽ രാജൻ പെരിയ, സുന്ദര ആരിക്കാടി, ഹരീഷ് പി.നായർ, വിദ്യാസാഗർ, ഡി.വി.ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ പതാലിൽ, ഹർഷാദ് വോർക്കാടി, ശ്യാം പ്രസാദ് മാന്യ, കെ.വി.സുധാകരൻ, ധന്യാ സുരേഷ് എന്നിവരാണുള്ളത്. മനാഫ് നുളളിപ്പാടി, നോയൽ ടോമിൻ ജോസഫ്, മണി ചട്ടഞ്ചാൽ, ബഷീർ ആറങ്ങാടി, ചന്ദ്രഹാസറൈ എന്നിവരുടെ പേരുകളാണ് രാജ്മോഹൻ ഉണ്ണിത്താൻ നൽകിയിട്ടുള്ളത്.

നിലവിലുള്ള ഡി.സി.സി ഭാരവാഹികളിൽ ഭൂരിപക്ഷം പേരേയും പുതിയ ലിസ്റ്റിൽ  ഒഴിവാക്കിയിട്ടുണ്ട്.  ക്ലീൻ ഇമേജുള്ള പല നേതാക്കൻമാരേയും തഴഞ്ഞാണ് ലിസ്റ്റ് നൽകിയിട്ടുള്ളതെന്നാണ്  പ്രവർത്തകർ ആരോപിക്കുന്നത്. ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും പ്രവർത്തകർക്കിടയിൽ ഒരു ബന്ധവുമില്ലാത്തവരാണ് ഇവരിൽ പലരും.  മണ്ഡലം ഭാരവാഹിയാകാൻ പോലും,   യോഗ്യതയില്ലാത്തവർ  ഉന്നത  നേതാക്കന്മാരെ സ്വാധീനിച്ച് സമ്മർദ്ദത്താലാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഈ സംഭവം  സാധാരണ പ്രവർത്തകരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.

പാർട്ടി പ്രവർത്തകർക്കിടയിൽ ഒരു സ്വാധീനവുമില്ലാത്ത കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകന്റെ പേര് ലിസ്റ്റിൽ വന്നത് കാഞ്ഞങ്ങാട് കോൺഗ്രസിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പും, പ്രാദേശിക പ്രാതിനിധ്യവും ,സാമുദായിക പ്രാതിനിധ്യവും, മുൻഗണനയുമൊക്കെ   കണക്കിലെടുക്കുമ്പോൾ    പി.വി. സുരേഷ്, രാജൻ പെരിയ, സി.വി. ഭാവനൻ,  ഹരീഷ് പി. നായർ, വിദ്യാസാഗർ, സാജിദ് മവ്വൽ, സുന്ദര ആരിക്കാടി, ഡി.വി. ബാ ല കൃഷ്ണൻ, കെ.ഖാലിദ്, സെബാസ്റ്റ്യൻ പതാലിൽ, മീനാക്ഷി ബാലകൃഷണൻ,അർജുനൻ തായലങ്ങാടി, കെ.വി.സുധാകരൻ, പി.കുഞ്ഞിക്കണ്ണൻ, ടോമി പ്ലാച്ചേരി എന്നിവർക്കാണ് സാധ്യത.

LatestDaily

Read Previous

ഐഎൻഎൽ ശാഖാ സിക്രട്ടറിക്കെതിരെ പിടിച്ചുപറിക്കേസ്

Read Next

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തി പരിക്കേൽപ്പിച്ചു