പള്ളിക്കര ഹൈസ്കൂൾ പരിസരത്ത് തീ അഗ്നി രക്ഷാസേനയെത്തി അണച്ചു

കാഞ്ഞങ്ങാട്:  കെഎസ്ടിപി റോഡിൽ  പള്ളിക്കര ജോളി നഗറിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്  പിന്നിലുള്ള കുന്നിൻപുറത്ത് അജ്ഞാതരായ  സമൂഹദ്രോഹികൾ തീയിട്ടു. ഇന്നലെ ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.

കുന്നിൻ പുറത്ത് ആൾ പൊക്കത്തിൽ  വളർന്ന് ഉണങ്ങി നിൽക്കുകയായിരുന്ന പുല്ലിൻ കൂടുകളിൽ പടർന്ന തീ ബേക്കൽ ഫോർട്ട്  റെയിൽവെ സ്റ്റേഷന് പിറകിലുള്ള റെയിൽവെ സ്ഥലത്തേക്ക് വരെ പടർന്നു. ഹൈസ്കൂളിന് തൊട്ടു പിന്നിലുള്ള ശിശു സംയോജിത കേന്ദ്രം ആശുപത്രിയുടെ അടുത്തെത്തിയ തീ ശ്രദ്ധയിൽപ്പെട്ട  പരിസരവാസി വെള്ളമൊഴിച്ച് പടരാതെ നോക്കിയെങ്കിലും, പടിഞ്ഞാറു ഭാഗത്തുള്ള കരിങ്കൽ മതിൽക്കെട്ടിനപ്പുറത്തേക്ക് തീ പടർന്നിരുന്നു.

സമൂഹ വിരുദ്ധരുടെ താവളമായ പ്രദേശത് പടർന്ന തീ കാഞ്ഞങാട് നിന്തിയ അനിശമന സേനയാണ് അണച്ചത്. ഹൈസ്കൂളിന് തൊട്ട് തെക്കു ഭാഗത്തുകൂടി കുന്നിൻ പുറത്തേക്ക്  പോകുന്ന റോഡിന് മുകളിൽ വളർന്നു നിൽക്കുന്ന വലിയ മരക്കൊമ്പുകളിൽ തട്ടി അഗ്നി രക്ഷാസേനയുടെ വാഹനത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. പ്രത്യേക രീതിയിലുള്ള വലിയ ചൂലുപയോഗിച്ച് രക്ഷാസേന തീ തച്ചുകെടുത്തുകയായിരുന്നു

തക്ക സമയത്ത് അഗ്നിരക്ഷാ സേന എത്തിയിരുന്നില്ലെങ്കിൽ തീ സമീപത്തുള്ള വീടുകളിലേക്ക് പടരുമായിരുന്നു. പാറപ്പുറത്തുള്ള   പുല്ലുകൾ മുഴുവൻ തീയിൽ കത്തിയമർന്നപ്പോൾ,  മുഴുവനായും കാണപ്പെട്ടത്  മദ്യക്കുപ്പികളും ബിയർ കുപ്പികളുമാണ്. ഇരുന്നൂറോളം ബിയർ കുപ്പികൾ മാത്രം പാറപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

LatestDaily

Read Previous

പ്രമാണിക്ക് വേണ്ടി വഴിയോര വിശ്രമ കേന്ദ്രം മാറ്റി, പള്ളിക്കര ഗ്രാമപഞ്ചായത്തിനെതിരെ അഴിമതി ആരോപണം

Read Next

നഗര മധ്യത്തിൽ ഹോട്ടൽ കുത്തിത്തുറന്ന് കവർച്ച