ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: രണ്ടിടങ്ങളിലായി നടന്ന കഞ്ചാവ് വേട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരും സംഘവും നടത്തിയ റെയ്ഡിലാണ് കാസർകോട്, ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടിയത്.
കാസർകോട് നെല്ലിക്കട്ട ആമൂസ് നഗറിലെ അബൂബക്കറിന്റെ മകൻ പി. ഏ. അബ്ദുൾ റഹ്മാൻ 52, നായന്മാർ മൂല പെരുമ്പളക്കടവ് കബീർ മൻസിലിൽ അബ്ദുൾ ഖാദറിന്റെ മകൻ സി. ഏ. അഹമ്മദ് കബീർ 40, ആദൂർ കുണ്ടാർ പോക്കറടുക്ക ഹൗസ്സിലെ അബ്ദുള്ളയുടെ മകൻ മുഹമ്മദ് ഹാരിസ് കെ. പി 36, എന്നിവരെയാണ് രണ്ടിടങ്ങളിൽ നിന്നായി പോലീസും ജില്ലാ ആന്റി നാർക്കോട്ടിക്ക് വിഭാഗവും ചേർന്ന് പിടികൂടിയത്.
കാസർകോട് സ്വദേശികൾ പിടിയിലായതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ബദിയഡുക്കയിലെ ക്വാർട്ടേഴ്സിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് ആദൂരിലെ മുഹമ്മദ് ഹാരിസും പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് കഞ്ചാവ് വേട്ട നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കാസർകോട് ഡിവൈഎസ്പി, എസ്ഐമാരായ ബാലകൃഷ്ണൻ സി. കെ, മധുസൂധനൻ, കെ. പി. വിനോദ്കുമാർ, രഞ്ജിത്ത്, ഏഎസ്ഐമാരായ ജോസഫ്, അബൂബക്കർ മുതലായവരുമുണ്ടായിരുന്നു. പിടിയിലായവർക്കെതിരെ പോലീസ് കേ സ്സെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.