നാദക്കോട്ട് മർദ്ദനം പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: മടിക്കൈ നാദക്കോട്ട് ക്ഷേത്രത്തിൽ തെയ്യം കാണാനെത്തിയ വിദ്യാർത്ഥി കുഞ്ഞുണ്ണിയെന്ന വരുണിനെ 17, മർദ്ദിച്ച കേസ്സിൽ പ്രതി പ്രദീപനെ 33, ഹൊസ്ദുർഗ്  പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ പ്രദീപനെ ആൾ ജാമ്യത്തിൽ പോലീസ് വിട്ടയച്ചു. മടിക്കൈ ഗവ. ഹയർസെക്കണ്ടറിയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ വരുൺ തെയ്യം നടന്നുവരുന്ന ക്ഷേത്ര നടയുടെ ഒാരത്ത് തെയ്യത്തെ കാണാൻ ഇരുന്നുവെന്ന കാരണത്തിനാണ് സംഭവ ദിവസം പുലർച്ചെ 3 മണിയോടെ പ്രദീപൻ കുട്ടിയെ കണക്കിന് മർദ്ദിച്ചത്. മർദ്ദനമേറ്റ് കുട്ടിയുടെ ചുണ്ടുപൊട്ടി രക്തം വാർന്നിരുന്നു.

Read Previous

ടി.രാഘവന്റെ ഒാർമ്മയിൽ ചിത്രകാരന്മാർ ഒത്തുചേർന്നു

Read Next

അമ്മയെ കാമുകന് വിട്ടുകൊടുത്ത കോടതി വിധി പരിശോധിക്കാൻ കാഞ്ഞങ്ങാട്ടെ പെൺകുട്ടി ബിയ പ്രധാനമന്ത്രിക്ക് കത്തെഴുതി