വധശ്രമക്കേസിൽ ജാമ്യത്തിലുള്ള യുവാവിനെ വീട്ടിൽമരിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി: വധശ്രമക്കേസിൽ ജാമ്യത്തിലുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് ജവാൻ റോഡിൽ തറവാട് സന്തോഷ ഭവനത്തിന് മുന്നിൽ താമസിക്കുന്ന ബൈത്തുൽ ഉമ്മറിൽ ഹിബാനെയാണ് 24, വീട്ടിലെ ഏണി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെയാണ് മൃതദേഹം വീട്ടുകാർ കാണുന്നത്. തലശ്ശേരി പോലിസ് പരിധിയിൽ മറ്റൊരു യുവാവിനെ രണ്ട് വർഷം മുൻപ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ ഹിബാൻ ഇപ്പോൾ ജാമ്യത്തിലാണെന്ന് പോലിസ് സൂചിപ്പിച്ചു. നേരത്തെ ഇയാളും കുടുംബവും മുഴപ്പിലങ്ങാട് എ.കെ.ജി.റോഡിലായിരുന്നു താമസിച്ചത്. പ്രവാസിയായ അബ്ദുൾ ഷുക്കൂറിന്റെയും ഷിജിറത്തിന്റെയും മകനാണ്.

Read Previous

ഐങ്ങോത്ത് വീട് കുത്തിതുറന്ന് കവർച്ച

Read Next

സ്ക്കൂട്ടർ കത്തിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ