ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കെട്ടിടങ്ങളും സൗകര്യങ്ങളുമേറെയുള്ള കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടർ. മണിക്കൂറുകൾ ഇടവിട്ട് രോഗികളെത്തുന്ന അത്യാഹിത വിഭാഗത്തിനാണ് ദുർഗ്ഗതി. എംബിബിഎസ് ഡോക്ടർമാർക്കാണ് അത്യാഹിത വിഭാഗത്തിന്റെ ചുമതല.
അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കുകളുമായെത്തുന്നവർക്കും, എല്ലുപൊട്ടിയ കേസിലുൾപ്പെടെ അത്യാഹിത വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെ എംബിബിഎസ് യോഗ്യതമാത്രമുള്ള പുതിയതായി ചുമതലയേൽക്കുന്ന ഡോക്ടർമാരെ അത്യാഹിത വിഭാഗത്തിൽ നിയോഗിക്കുകയാണ്.
അത്യാഹിത വിഭാഗത്തിന് മുന്നിൽ ദിവസവും ഉച്ചയ്ക്ക് ശേഷം രോഗികളുടെ നീണ്ടനിര കാണാം. രോഗികളുടെ എണ്ണം പെരുകുന്നതിനാൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടർമാർ വിയർക്കുന്നു. സാരമായി പരിക്കേറ്റകേസുകൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയാണിപ്പോൾ ചെയ്യുന്നത്.
നിർധനരായ രോഗികൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ്. ഗുരുതര സ്വഭാവമുള്ള കേസുകൾ ചികിത്സിക്കുന്നതിന് ജില്ലാശുപത്രിയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് ചികിത്സാ സൗകര്യം രോഗികളിലേക്കത്തുന്നതിന് തടസ്സമായി.