കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടലുടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടല്‍ ഉടമയായ ജംഷീറാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ 12.40ഓടെയാണ് സംഭവം. ഹോട്ടലടച്ച് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത്  കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

Read Previous

ചിമ്മിനി ഹനീഫയെ കുത്തിയ കേസ്സിൽ ഒന്നാം പ്രതി ബംഗ്ലൂരിൽ ഒളിവിൽ, രണ്ടുപേർ കസ്റ്റഡിയിൽ

Read Next

നടി ആക്രമണ കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് 4ലേക്ക് മാറ്റി