ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വകാര്യ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ പ്രവർത്തനങ്ങളാണെന്ന് സൂചന. കഞ്ചാവ് തെരഞ്ഞെത്തിയ പോലീസ് ക്വാർട്ടേഴ്സിൽ സ്ത്രീ പുരുഷന്മാരെ കണ്ടെത്തിയ സംഭവത്തിൽ നടന്ന അന്വേഷണത്തിലാണ് വടക്കേ കൊവ്വൽ ക്വാർട്ടേഴ്സിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തെക്കുറിച്ച് കൂടുതൽ വിവരം പുറത്തുവന്നത്.
കാസർകോട് സ്വദേശികളായ 38കാരനും 27 കാരി യുവതിയും താമസിച്ചിരുന്ന ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 4 മാസം മുമ്പാണ് ദമ്പതികളെന്ന പേരിൽ ഇവർ ക്വാർട്ടേഴ്സിൽ മുറിയെടുത്തത്. ക്വാർട്ടേഴ്സിൽ ഇടയ്ക്കിടെ വാഹനങ്ങൾ വരുന്നത് കണ്ടതിനെത്തുടർന്നാണ് പരിസരവാസികൾ ക്വാർട്ടേഴ്സിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. ഇൗ സംശയം പരിസരവാസികൾ ചന്തേര പോലീസിൽ അറിയിക്കുകയും ചെയ്തു.
ജനുവരി 26-ന് പകൽ 3 മണിയോടെയാണ് ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും ക്വാർട്ടേഴ്സിൽ പരിശോധനയ്ക്കെത്തിയത്. ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നവരോട് മുറി തുറക്കാനാവശ്യപ്പെട്ടപ്പോഴാണ് മുറിക്കുള്ളിൽ സ്ത്രീ പുരുഷന്മാരെ കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാസർകോട് സ്വദേശികൾക്കൊപ്പം ഒരു കുട്ടിയും ഹിന്ദി സംസാരിക്കുന്ന യുവതിയുമുണ്ടായിരുന്നതായി വിവരമുണ്ട്. കാസർകോട് മുള്ളേരിയ സ്വദേശിയായ 38 കാരനും പെർള സ്വദേശിനിയായ 27 കാരിയുമാണ് ഫോൺ വഴിയുള്ള ഇടപാട് വഴി ആൾക്കാരെ ക്വാർട്ടേഴ്സിലെത്തിച്ച് അനാശാസ്യ പ്രവർത്തനത്തിന് ഇടനിലക്കാരായത്.
കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിൽ നിന്നും യുവതിയോടൊപ്പം കണ്ടെത്തിയത് തൃക്കരിപ്പൂർ ടൗണിലെ പ്രവാസിയാണ്. ഇവരുടെ ഒപ്പമുള്ള ഹിന്ദിക്കാരി യുവതിയും സെക്സ് റാക്കറ്റിലുൾപ്പെട്ടതാണ്. 3000 രൂപ മുതൽ മുകളിലോട്ടാണ് ഇടപാടുകാരിൽ നിന്നും പ്രതിഫലം ഇൗടാക്കിയിരുന്നത്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ നിന്ന് ലഭിച്ച ഫോണിൽ നിന്ന് നിരവധി ഫോൺ നമ്പറുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇൗ നമ്പറുകളിൽ ചിലത് കാലിക്കടവിലെയും, ചെറുവത്തൂരിലേയും ചില അധ്യാപകരുടേതാണ്. ഫോണിൽ നിന്നും ഉദ്യോഗസ്ഥ യുവതികളുടെ നമ്പറുകൾ കണ്ടെടുത്തതായും രഹസ്യ വിവരമുണ്ട്.
ആവശ്യക്കാരെ ഫോണിൽ ബന്ധപ്പെട്ട് ഇടപാടുറപ്പിച്ച ശേഷം ക്വാർട്ടേഴ്സിലെത്തിക്കുകയാണ് രീതി. യുവാവും യുവതിയും സ്ഥിരമായി ക്വാർട്ടേഴ്സിൽ താമസിക്കാറില്ലെന്നും വിവരമുണ്ട്. ക്വാർട്ടേഴ്സിൽ നടക്കുന്നത് അനാശാസ്യ കേന്ദ്രമാണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ക്വാർട്ടേഴ്സ് ഉടമയ്ക്ക് ചന്തേര പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.