ഓട്ടോ ഡ്രൈവർ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: ടൗണിലെ ഓട്ടോ ഡ്രൈവറെ കൊറ്റിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞിവളപ്പിൽ സദാനന്ദനെ യാണ് 53, മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ 11.30 മണിയോടെയാണ് ഇദ്ദേഹം ലോഡ്ജിൽ മുറിയെടുത്തിരുന്നത്.

രാത്രി വൈകീട്ടും വീട്ടിലെത്താത്തതിനാൽ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ഫോൺ   എടുക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊറ്റിയിലെ  ലോഡ്ജിൽ മുറിയെടുത്ത വിവരമറിഞ്ഞത്. ലോഡ്ജ് മുറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ. ഭാര്യ: സുമതി. മക്കൾ സനൂപ്, സയന, (ഇരുവരും ദുബായ്) മരുമക്കൾ: നിമിഷ, ജിതേഷ് പയ്യന്നൂർ.

LatestDaily

Read Previous

ദേശീയപതാക വിവാദം: പോലീസും റവന്യൂ വകുപ്പും പരസ്പരം പഴിചാരുന്നു

Read Next

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഷെഡ്ഡുകൾ പൊളിച്ചു മാറ്റി