ബാങ്കിലെ പണയ സ്വർണ്ണവുമായി സറാപ്പ് മുങ്ങി

9 ലക്ഷത്തിൻെറ പണയ ഉരുപ്പടികളുമായാണ് സറാപ്പ് മുങ്ങിയത്

ബേക്കൽ : ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ അപ്രൈസർക്കെതിരെ ബാങ്ക് മാനേജർ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കാനറാബാങ്കിന്റെ പെരിയ ശാഖയിൽ നിന്നാണ് 9 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പണയ ഉരുപ്പടികളുമായി ബാങ്കിൽ സ്വർണ്ണം പരിശോധിക്കുന്ന സറാപ്പ് രക്ഷപ്പെട്ടത്.

2021 നവമ്പർ 2,3 തീയ്യതികളിലായി ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങളാണ് കാണാതായത്. സംഭവത്തിൽ കാനാറ ബാങ്ക് പെരിയ ശാഖാ മാനേജർ മലപ്പുറം വള്ളിക്കുന്ന് വിഷ്ണുപ്രിയ ഹൗസിലെ പി. വരുണിന്റെ 34, പരാതിയിൽ ബാങ്കിൽ സ്വർണ്ണ പരിശോധന നടത്തുന്ന മണിക്കെതിരെയാണ് ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.

LatestDaily

Read Previous

ഫ്രൂട്ടി മദ്യവുമായി അറസ്റ്റിലായ യുവാവ് റിമാന്റിൽ

Read Next

മാസ്ക്ക് കേസുകൾ വീണ്ടും കൂടി