കാഞ്ഞങ്ങാട്ട് നിയന്ത്രണമേർപ്പെടുത്തുന്നു

കാഞ്ഞങ്ങാട്:  കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ നിയന്ത്രണമേർപ്പെടുത്താൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിൽ നടക്കുന്ന ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തും.

വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് നഗരസഭയിൽ നിന്ന് അനുവാദം വാങ്ങേണ്ടതാണ്. ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും പ്രതിരോധ ബോധവൽക്കരണ സന്ദേശമെത്തിക്കാനും പോലീസ് പരിശോധ കർശനമാക്കാനും തീരുമാനിച്ചു കോർ കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കൂട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ അനീശൻ, കെ.വി മായാകുമാരി കൗൺസിലർമാരായ കെ.കെ ബാബു എം ബൽരാജ്, സി.കെ അഷറഫ്, നഗരസഭ സെക്രട്ടറി റോയി മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ, മുഹമ്മദ് ക്കുട്ടി, ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്റ്റർ ശ്രീജേഷ് എന്നിവർ പങ്കെടുത്തു.

LatestDaily

Read Previous

കള്ളാറിൽ കാണാതായ യുവതിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി

Read Next

കാൽനടക്കാരെ വെട്ടിലാക്കി സീബ്രാലൈൻ വാഹനങ്ങൾ കയ്യടക്കുന്നു